Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ഒരുലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ
cancel

പെരുമ്പാവൂര്‍: ഒരുലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ചന്ദന്‍ സൂത്രധാറാണ് (44) ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിൽ പിടിയിലായത്.

ഇയാളില്‍നിന്ന് 7.646 കിലോ ഹെറോയിന്‍ കണ്ടെടുത്തു. നാട്ടില്‍നിന്ന് കൊണ്ടുവരുന്ന ഹെറോയിന്‍ അന്തര്‍ സംസ്ഥാനക്കാര്‍ക്ക് ചെറു കുപ്പികളിലാക്കി ഇയാള്‍ വില്‍പന നടത്തിയിരുന്നു. പെരുമ്പാവൂര്‍ ടൗണ്‍, ബസ്സ്റ്റാൻഡ് പരിസരങ്ങളിലായിരുന്നു കച്ചവടം. വില്‍പനക്കായി നില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളില്‍നിന്ന് ഹെറോയിന്‍ നിറച്ച 60 കുപ്പികള്‍ കണ്ടെടുത്തു. ‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrested with heroin
Next Story