Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ഞ്ചാ​വ് വി​ല്‍പ​ന...

ക​ഞ്ചാ​വ് വി​ല്‍പ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച്​ യുവാക്കൾ; 8.5 കിലോ കഞ്ചാവും 22 കിലോ പുകയില ഉൽപന്നങ്ങളും പിടിയിൽ

text_fields
bookmark_border
ക​ഞ്ചാ​വ് വി​ല്‍പ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച്​ യുവാക്കൾ; 8.5 കിലോ കഞ്ചാവും 22 കിലോ പുകയില ഉൽപന്നങ്ങളും പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് മു​സ്താ​ഖ്​​

ഇ​രി​ട്ടി: ജോ​ലി​യി​ല്ലാതെ പ​ല യു​വാ​ക്ക​ളും ക​ഞ്ചാ​വ് വി​ല്‍പ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​താ​യി എ​ക്‌​സൈ​സ്​ അധികൃതർ. ജില്ലയിൽ നിരവധി പേരാണ്​ കിലോക്കണക്കിന്​ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്​. അ​തി​ര്‍ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യ​തി​നെ​ത്തു​ട​ര്‍ന്ന്, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന വ​ലി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​വ​ര്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ത​ളി​പ്പ​റ​മ്പി​ൽ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​ല​പ്പു​റം തി​രൂ​രി​ലെ പെ​രു​മ​ണ്ണ് പൊ​ൻ​മു​ണ്ടം സ്വ​ദേ​ശി​യും വൈ​ല​ത്തൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഈ​ങ്ങാ​പ്പ​ട​വി​ൽ വീ​ട്ടി​ൽ ജാ​ഫ​ർ അ​ലി​യാ​ണ്​ (36) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​കൂ​ടി.

ത​ളി​പ്പ​റ​മ്പി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ തിരൂർ സ്വദേശി ജാ​ഫ​ർ അ​ലി

മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം കൂ​ത്തു​പ​റ​മ്പ് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റു​ചെ​യ്ത ഉ​ളി​യി​ല്‍ കൂ​ര​ന്‍മു​ക്ക് സ്വ​ദേ​ശിയെ റി​മാ​ൻ​ഡ്​ ചെയ്​തു. കൂ​ര​ന്‍മു​ക്ക്​ അ​ക്ക​രാ​ല്‍ ന​ജ്മ മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് മു​സ്താ​ഖ്​​ (24) ആണ് എ​ക്‌​സൈ​സ് സം​ഘത്തി​െൻറ പിടിയിലായത്​.

കൂ​ട്ടു​പു​ഴ​യി​ലെ ക​ട​ക​ളി​ല്‍ ഇ​രി​ട്ടി എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. പേ​ര​ട്ട കു​ണ്ടേ​രി​യി​ലെ കി​ണ​വ​ക്ക​ല്‍ കെ.​വി. മ​ജീ​ദി​െൻറ കൂ​ട്ടു​പു​ഴ പാ​ല​ത്തി​നോ​ട് ചേ​ര്‍ന്ന ക​ട​യി​ല്‍ നി​ന്നാ​ണ് ഹാ​ന്‍സ്, കൂ​ള്‍ലി​പ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി സു​ബി​നെ​ 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചു​ങ്ക​ക്കു​ന്നിൽ പി​ടി​കൂ​ടി​. പേ​രാ​വൂ​ർ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി സു​ബി​നെ​ 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. മേ​ഖ​ല​യി​ൽ നി​രോ​ധി​ത ല​ഹ​രി ഉ​ൾ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം ക​ഴി​ഞ്ഞ​യാ​ഴ്ച പി​ടി​കൂ​ടി​യി​രു​ന്നു.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് ആ​റോ​ടെ ചി​റ​വ​ക്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് സ​ഹി​തം ജാ​ഫ​ർ അ​ലി​യെ പി​ടി​ച്ച​ത്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ.​വി. ഗി​രീ​ഷ്, ഗ്രേ​ഡ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. രാ​ജീ​വ​ൻ, പി.​പി. മ​നോ​ഹ​ര​ൻ, എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​പി. ര​ജി​രാ​ഗ്, ഡ്രൈ​വ​ർ കെ.​വി. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കൂ​ട്ടു​പു​ഴ മു​ത​ൽ ക​ണ്ണൂ​ര്‍ വ​രെ​യു​ള്ള ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍പ​ന​ക്കാ​ര്‍ക്ക്് കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​​യാ​ണ് മുസ്​താ​െഖന്ന്​ എക്​സൈസ്​ സംഘം പറഞ്ഞു. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ സ്​​ക്വാ​ഡ്​ ചു​മ​ത​ല​യു​ള്ള കൂ​ത്തു​പ​റ​മ്പ് എ​ക്‌​െ​സെ​സ് സി.​െ​എ പി.​കെ. സ​തീ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ലോ​ട്ട്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മു​സ്താ​ഖി​നെ മ​ട്ട​ന്നൂ​ര്‍ ഫ​സ്​​റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യാ​ണ് റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

ക​ര്‍ണാ​ട​ക​ത്തി​ല്‍ നി​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും മ​റ്റും ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ആ​ളാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളുമായി പി​ടി​യിലായ മ​ജീ​ദെന്ന്​ എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സി. ​ഷാ​ബു പ​റ​ഞ്ഞു. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ക​ട​യി​ല്‍ സൂ​ക്ഷി​ച്ച​തി​നും വി​ല്‍പ​ന ന​ട​ത്തി​യ​തി​നും ഇ​യാ​ള്‍ക്കെ​തി​രെ എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു.

Show Full Article
TAGS:cannabis marijuana 
Next Story