Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രോളി ബാ​ഗിൽ 37 കിലോ കഞ്ചാവുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ; കാരിയറായത് പോക്കറ്റ് മണിക്കെന്ന്

text_fields
bookmark_border
പരിശോധനക്കെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി
ട്രോളി ബാ​ഗിൽ 37 കിലോ കഞ്ചാവുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ; കാരിയറായത് പോക്കറ്റ് മണിക്കെന്ന്
cancel

കൊച്ചി: ബംഗാളിൽനിന്ന് ട്രോളി ബാഗിൽ കടത്തിയ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് യുവതികൾ പിടിയിലായത്. മുർഷിദാബാദ് സ്വദേശിനികളായ 21കാരിയായ സോണിയ സുൽത്താനയും അനിത ഖാത്തൂനുമാണ് പിടിയിലായത്.

ഓർഡർ പ്രകാരം ബംഗാളിൽനിന്ന് കൊച്ചിയിൽ കഞ്ചാവ് എത്തിച്ച് ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഇവർ ബംഗാളിൽനിന്ന് കഞ്ചാവെത്തിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു.

പോക്കറ്റ് മണിക്കായാണ് കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrested with 37 kg of ganja in trolly bag
Next Story