Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10പേർ മരിച്ച...

10പേർ മരിച്ച വ്യാജചാരായക്കേസിലെ പ്രതി മദ്യവിൽപനക്കിടെ അറസ്​റ്റിൽ

text_fields
bookmark_border
10പേർ മരിച്ച വ്യാജചാരായക്കേസിലെ പ്രതി മദ്യവിൽപനക്കിടെ അറസ്​റ്റിൽ
cancel

കോട്ടയം: എക്സൈസിനെയും പൊലീസിനെയും കബളിപ്പിച്ച് ഏറെനാളായി അനധികൃത മദ്യവിൽപന നടത്തിയ പ്രതി അറസ്​റ്റിൽ. കാഞ്ഞിരം മുല്ലശ്ശേരിയിൽ എം.ആർ. ബിനുവിനെയാണ് (45) ​ ഓണം സ്​പെഷൽ ഡ്രൈവി​െൻറ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്​. 1999ൽ 10പേർ മരിച്ച വ്യാജചാരായക്കേസിലെ പ്രതിയാണിയാൾ.

വർഷങ്ങളായി മേഖലയിൽ അനധികൃത മദ്യവിൽപന നടത്തുകയായിരുന്നു. പലവട്ടം പരാതി ലഭിച്ചിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മദ്യം വാങ്ങാൻ എന്ന മട്ടിൽ എക്സൈസ് സംഘം പ്രതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, എക്​സൈസ്​ ആണെന്ന്​ മനസ്സിലായതോടെ ഇയാൾ കത്തിവീശി ആക്രമിക്കാൻ ശ്രമിച്ചു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ കീഴ്​പ്പെടുത്തി.

വീടിന്​ പിന്നിലെ പാടശേഖരത്തിൽ വെള്ളത്തിനടിയിൽ ഒളിപ്പിച്ചനിലയിൽ​ ഏഴുലിറ്റർ മദ്യം കണ്ടെത്തി. കുത്തുകേസിലും പ്രതിയാണ്​ ഇയാളെന്ന്​ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. പ്രിവൻറിവ്​ ഓഫിസർ പി.എസ്​. സുരേഷ്​​, സിവിൽ പൊലീസ്​ ഓഫിസർ നിസി ജേക്കബ്​ എന്നിവരും പരിശോധനയിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamliquor
Next Story