Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടിയിലായ ആർ.എസ്.എസ്...

പിടിയിലായ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്; എസ്.ഡി.പി.ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചെന്ന് എഫ്.ഐ.ആർ

text_fields
bookmark_border
പിടിയിലായ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്; എസ്.ഡി.പി.ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചെന്ന് എഫ്.ഐ.ആർ
cancel
Listen to this Article

ആലപ്പുഴ: കഴിഞ്ഞ ദിവസം മാരകായുധവുമായി പിടിയിലായ ആർ.എസ്.എസ് പ്രവർത്തകർ എസ്.ഡി.പി.ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചെന്ന് പൊലീസ്. ഇവ​ർക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ നവാസ് നൈനയെ വധിക്കാൻ ആർ.എസ്.എസ് പ്രവർത്തകർ ശ്രമിച്ചുവെന്നാണ് ​പൊലീസ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്. ഇവർ നവാസിനെ വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു.

സുമേഷ്, ശ്രീനാഥ് എന്നീ ആർ.എസ്.എസ് പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

സംശയാസ്പദമായി രണ്ട്പേരെ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരിൽ നിന്നും രണ്ട് വാളുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiRSS
News Summary - Arrested RSS workers to assassinate SDPI leader; Case for attempted murder
Next Story