Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​താ​വ്​...

മാ​താ​വ്​ വ​ഴ​ക്കു​പ​റ​ഞ്ഞു: നാടുവിടാൻ ഇറങ്ങിയ 13കാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം, പ്രതി അറസ്​റ്റിൽ

text_fields
bookmark_border
arrest, abduction, police,
cancel

മ​യ്യി​ല്‍: പ​ള്ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 13 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ട്ടി​യെ നാ​ട​കീ​യ​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ച​ക്ക​ര​ക്ക​ല്ല് മൗ​വ്വ​ഞ്ചേ​രി സ്വ​ദേ​ശി പു​ളി​ക്ക​ല്‍ ഹൗ​സി​ല്‍ റ​സാ​ഖി​നെ​യാ​ണ് (40) മ​യ്യി​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യെ തു​ട​ര്‍ന്ന് മാ​താ​വ്​ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നാ​ല്‍ കാ​സ​ര്‍കോ​ട്ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​വാ​ന്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​താ​ണ്​ വി​ദ്യാ​ര്‍ഥി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന റ​സാ​ഖ്​ കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ട്​ ലോ​ഡ്ജു​ണ്ടെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​യെ കൂ​ടെ കൊ​ണ്ടു​പോ​വാ​നും ശ്ര​മി​ച്ചു.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ട് ട്രെ​യി​ന്‍ ടി​ക്ക​റ്റു​ക​ള്‍ റി​സ​ര്‍വേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​ന്​ ക​ണ്‍ഫ​ര്‍മേ​ഷ​നു​വേ​ണ്ടി കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​റാ​ണ്​ ന​ല്‍കി​യി​രു​ന്ന​ത്.

ഈ ​ന​മ്പ​റി​ല്‍ ടി​ക്ക​റ്റ് ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ മെ​സേ​ജ് വ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സ്​ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ അ​ന്വേ​ഷി​ച്ച​ത്. തു​ട​ര്‍ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സ്​​റ്റേ​ഷ​നി​ൽ​വെ​ച്ച്​ കു​ട്ടി​യെ​യും പ്ര​തി​യെ​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മി​ച്ച​തി​ന്​ മ​യ്യി​ല്‍ പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestabductionpolice
News Summary - arrested for attempted abduction of 13-year-old expatriate
Next Story