Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളനോട്ട്​​:...

കള്ളനോട്ട്​​: അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി

text_fields
bookmark_border
കള്ളനോട്ട്​​: അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി
cancel

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി. എടത്വ കൃഷി ഓഫിസറായ 39കാരിയെയാണ്​ കോടതി നിർദേശപ്രകാരം തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്​. റിമാൻഡിലായി മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ഇവരെ വ്യാഴാഴ്ച രാത്രിയാണ്​ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്​.

എന്തെങ്കിലും പറയാനുണ്ടോയെന്ന്​ കോടതി ചോദിച്ചപ്പോഴാണ്​ മാനസികപ്രശ്നമുണ്ടെന്നും ഗുളിക കഴിക്കുകയാണെന്നും​ പറഞ്ഞത്​. തുടർന്നാണ്​​ ചികിത്സക്ക്​ വിധേയമാക്കി നിരീക്ഷണത്തിൽ വെക്കാൻ കോടതി നിർദേശിച്ചത്​. ഏതാനും ദിവസം മനോരോഗ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. നിരീക്ഷണത്തിനുശേഷം ഡോക്ടറുടെ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

കള്ളനോട്ട്​ നോട്ട്​ ലഭിച്ചതിന്‍റെ ഉറവിടം പൊലീസിനോട്​ വെളിപ്പെടുത്തിയിരുന്നില്ല. ചിലരുടെ ​പേരുകൾ പറഞ്ഞെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ സൗത്ത്​ ​പൊലീസ്​ അറസ്റ്റ്​ ചെയ്​ത വനിത ഓഫിസറെ സർവിസിൽനിന്ന്​​ സസ്​പെൻഡ്​ ചെയ്​തിരുന്നു. കള്ളനോട്ടാണെന്ന് അറിഞ്ഞാണ്​ ഇവർ നോട്ടുകൾ കൈമാറിയതെന്ന്​ പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 25ന്​ ഇരുമ്പുപാലത്തിനു സമീപത്തെ വലക്കടയിലാണ്​ സംഭവം. ഒരാൾ വന്ന്​ ടാർപോളിൻ വാങ്ങിയശേഷം 500 രൂപയുടെ ഏഴ്​ കള്ളനോട്ട്​ നൽകി. ഫെഡറൽ ബാങ്ക് ശാഖയിൽ അടയ്​ക്കാ​നെത്തിയപ്പോഴാണ്​​ കള്ളനോട്ടാണെന്ന്​ തിരിച്ചറിഞ്ഞത്​. ഇവരുടെ വീട്ടിലെ ജോലിക്കാരനാണ്​​ സാധനം വാങ്ങിയശേഷം വ്യാപാരിക്ക്​ നോട്ടുകൾ നൽകിയതെന്ന്​ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇയാൾക്ക്​ പണം നൽകിയത്​ കൃഷി ഓഫിസറാണെന്ന്​​ കണ്ടെത്തിയതിന്​ പിന്നാലെയായിരുന്നു അറസ്റ്റ്​.

ഫാഷ​നോടും മോഡലിങ്ങിനോടും താൽപര്യമുള്ള ഇവർ ഓഫിസിൽ പല​പ്പോഴും എത്തിയിരുന്നില്ല. പ്രധാന വരുമാനമാർഗവും മോഡലിങായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake currencyagriculture officer
News Summary - Arrested agriculture officer shifted to mental health center
Next Story