Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാത ശിശുവിനെ...

നവജാത ശിശുവിനെ കുഴിച്ചുമൂടി; മാതാവ് അറസ്​റ്റിൽ

text_fields
bookmark_border
നവജാത ശിശുവിനെ കുഴിച്ചുമൂടി;  മാതാവ് അറസ്​റ്റിൽ
cancel
ഗൂഡല്ലൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ തേയിലക്കാട്ടിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മാതാവിനെ അറസ്​റ്റ്​ ചെയ്തു. കോത്തഗിര ി സ്വദേശിനി മുത്തുലക്ഷ്​മി ആണ്​ അറസ്​റ്റിലായത്​. കോത്തഗിരി കോത്തഗിരിക്കടുത്ത്​ ഡിസംബർ 31നാണ് തേയില നുള്ളാൻ പ ോയ തൊഴിലാളികൾ ഒരു കാലു മാത്രം മണ്ണിന്​ പുറത്ത്​ കാണപ്പെട്ട നവജാത ശിശുവി​​െൻറ മൃതദേഹം കണ്ടത്​. ഇവർ പൊലീസിൽ വിവരം അറിയിച്ചു.

അന്വേഷണത്തിനിടെ​ മുത്തുലക്ഷ്​മിയാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ പൊലീസ്​ കണ്ടെത്തി. കോത്തഗിരി കണ്ണികാദേവി കോളനിയിൽ താമസിക്കവെ മുത്തുലക്ഷ്​മിയുടെ ഭർത്താവ് മരിച്ചിരുന്നു. രണ്ട്​ ആൺകുട്ടികളുണ്ട്​. ഇതിനിടെ അവിഹിത ഗർഭം ധരിച്ചു.

വിധവയായ താൻ ഗർഭിണിയായത് നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാകുമെന്ന് കണ്ട് ഗുണ്ടു ബെഡിലേക്ക് മാറിത്താമസിച്ചു. ഡിസംബർ 27ന് ആൺകുഞ്ഞിനെ പ്രസവിക്കുകയും ഉടനെ തേയിലക്കാട്ടിൽ കുഴിച്ചുമൂടുകയും ചെയ്​തെന്ന്​ മുത്തുലക്ഷ്​മി മൊഴി നൽകി. തുടർന്നാണ് അറസ്​റ്റ്​ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - arrest
Next Story