ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; മേൽശാന്തി അറസ്റ്റിൽ
text_fieldsശ്രീകൃഷ്ണപുരം: കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ ക്ഷേത്രം മേൽശാന്തി കരിമ്പുഴ അനീഷ് വി. നമ്പൂതിരിയെ (24) അറസ്റ്റ് ചെയ്തു. തൊണ്ടിമുതൽ ഇയാളുെട വീട്ടിൽനിന്ന് കണ്ടെത്തി. വിഗ്രഹത്തിൽ ചാർത്തുന്ന കിരീടം ചെത്തലൂർ സ്വദേശിക്ക് നാല് ലക്ഷം രൂപക്കും പതക്കം ശ്രീകൃഷ്ണപുരം സ്വദേശിക്ക് 35,000 രൂപക്കും പണയം വെച്ചതായും ആഭരണങ്ങൾ ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചതായും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധനയിൽ മോഷണ വസ്തുക്കൾ കണ്ടെടുത്തു. പിതാവ് മരിച്ചതിനുശേഷമാണ് ഇയാൾ മേൽശാന്തിയായത്. ക്ഷേത്രത്തിെൻറ വടക്കേ നടയിൽ സ്വന്തമായി നിർമിച്ച കെട്ടിടത്തിൽ അമ്മയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഉത്സവത്തിന് ശേഷം തിരുവാഭരണം മാനേജർക്ക് തിരിേച്ചൽപ്പിക്കാൻ പല തവണ ആവശ്യപ്പെട്ടപ്പോഴും അനീഷ് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് അനീഷ് പുതുപ്പരിയാരത്തെ ബന്ധുവീട്ടിൽ താമസമാക്കി. സംശയം തോന്നിയ ഭക്തർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് അനീഷിെന പൊലീസ് അറസ്റ്റ് ചെയ്തത്. അനീഷിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
