കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസിൽ സരിത നായർക്ക് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയുടെ അറസ്റ്റ് വാറൻറ്. സരിതയുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. തുടർച്ചയായി ഹാജരാകാത്തതിനാണ് നടപടി.
കോഴിക്കോട് സെൻറ് വിൻസൻറ് കോളനി ഫജർഹൗസിൽ അബ്ദുൽ മജീദ് നൽകിയ കേസിലാണ് വിചാരണ നടക്കുന്നത്. അബ്ദുൽ മജീദിെൻറ വീട്ടിലും ഓഫിസിലും സോളാർ സ്ഥാപിക്കാനും സോളാർ ഫ്രാെഞ്ചെസി നൽകാനുമായി 42,70,378 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ബിജു രാധാകൃഷ്ണനടക്കം മൂന്ന് പ്രതികളുള്ള കേസ് ജൂൺ ആറിന് പരിഗണിക്കും.