കൽപറ്റ: കാർ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് ബത്തേരി പൊലീസ് പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
വയനാട് ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവ് നൽകിയത്. ഡിസംബർ 14ന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മീനങ്ങാടി അത്തികടവ് പണിയ കോളനിയിൽ താമസിക്കുന്ന ലീലാ രാഘവൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ലീലയുടെ മകൻ ദീപുവിനെയാണ് നവംബർ അഞ്ചിന് ബത്തേരിയിൽ നിന്നു അറസ്റ്റ് ചെയ്തത്. ഒരു കാറിന്‍റെ പിന്നിൽ ചാരിനിന്നതിന്‍റെ പേറിലാണ് അറസ്െറ്റന്ന് പരാതിയിൽ പറയുന്നു. മീനങ്ങാടി പൊലീസ് സ്േറ്റഷൻ പരിധിയിൽ നടന്ന രണ്ടു മോഷണങ്ങൾ മകന്‍റെ പേരിലാക്കിയതായും പരാതിയിൽ ആരോപിച്ചു.