തന്ത്രിയുടെ അറസ്റ്റ് ഞെട്ടിക്കുന്നത്; ആരായാലും നടപടി വേണം -ബി.ജെ.പി
text_fieldsതിരുവനന്തപുരം: മകരവിളക്ക് അടുത്തിരിക്കെ, ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റുചെയ്തത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.
നിലവിലെ അന്വേഷണ സംഘം എല്ലാ ദുരൂഹതകളും നീക്കി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് സാധിക്കുന്നില്ലെങ്കിൽ, അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. കുറ്റവാളികൾ മന്ത്രിയായാലും തന്ത്രിയായാലും ശക്തമായ നടപടി സ്വീകരിക്കണം. ഈ കേസിൽ നിരവധി സംശയങ്ങൾ ബാക്കിയാണ്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി കേട്ടു. എന്നാൽ, പിന്നീട് എന്തുണ്ടായി എന്ന് ഒരു വിവരവുമില്ല. അന്വേഷണത്തിൽ വലിയ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും സി.പി.എം നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

