രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; പ്രതിഷേധ സമരങ്ങൾ ജില്ല കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അഡ്വ. അബിൻ വർക്കി
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധ സമരങ്ങൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവുമായും കോൺഗ്രസ് നേതൃത്വവുമായും സംസാരിച്ച ശേഷമാണ് സമര പരിപാടികൾക്ക് രൂപം നൽകിയത്. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇന്ന് സെക്രട്ടേറിയേറ്റ് മാർച്ച് സംഘടിപ്പിച്ചുരുന്നു.
വ്യാഴാഴ്ച്ച കൊല്ലം, ഇടുക്കി, വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കോ ,ജില്ലാ പോലീസ് ആസ്ഥാനത്തേക്കോ മാർച്ച് സംഘടിപ്പിക്കും. വെള്ളിയാഴ്ച്ച കാസർഗോട്, കോട്ടയം,ആലപ്പുഴ, കണ്ണൂർ, ശനിയാഴ്ച്ച എറണാകുളം, പത്തനംതിട്ട, പാലക്കാട്, ജനുവരി 15 തിങ്കളാഴ്ച്ച തൃശൂർ ,മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി.
അതേസമയം അതിഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ ഇട്ട് കൊല്ലാനാണോ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ദേശിക്കുന്നത് എന്നും അബിൻ വർക്കി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ട് അട്ടിമറിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

