Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ഭരണഘടന വിരുദ്ധം -എസ്.ഡി.ടി.യു
text_fieldsbookmark_border
ആലുവ: പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുടെ അറസ്റ്റ് ഭരണഘടന വിരുദ്ധമാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ ദേശീയ കമ്മിറ്റി.
ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഭരണഘടന സംരക്ഷണത്തിനും രാജ്യമൊട്ടുക്കും ഇടപെടൽ നടത്തുന്ന പ്രസ്ഥാനങ്ങളെ വ്യാജ ആരോപണങ്ങളിലൂടെ ബി.ജെ.പിയും കേന്ദ്രസർക്കാറും ഇ.ഡി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് ആർ.എസ്.എസിനുവേണ്ടി വേട്ടയാടുന്നത് അവസാനിപ്പിക്കണം.
പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളെ ഉടൻ വിട്ടയക്കണമെന്നും എസ്.ഡി.ടി.യു ദേശീയ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

