Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ടി​ക​ളു​ടെ...

കോ​ടി​ക​ളു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സ്; അ​ന്ത​ര്‍ദേ​ശീ​യ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
കോ​ടി​ക​ളു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സ്; അ​ന്ത​ര്‍ദേ​ശീ​യ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
cancel
camera_alt

പ്ര​തി​ക​ളാ​യ അ​ബു താ​ഹി​ര്‍, ഹ​രി​കൃ​ഷ്ണ​ന്‍, പ്രെ​സ്ജി​ത്ത്, ശ്രീ​ജേ​ഷ്, സ​ഞ്ജ​യ് എ​ന്നി​വ​ര്‍

പെ​രു​മ്പാ​വൂ​ര്‍: 18 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്ത​ര്‍ദേ​ശീ​യ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ പു​ത​നൂ​ര്‍ പ​ള്ളി​പ്പ​റ​മ്പി​ല്‍ അ​ബു താ​ഹി​ര്‍ (39), ഒ​റ്റ​പ്പാ​ലം തൃ​ക്ക​ടീ​രി വ​ലി​യ​പ​റ​മ്പി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (25), പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം അ​ത്താ​ണി​പ്പ​റ​മ്പി​ല്‍ പ്രെ​സ്ജി​ത്ത് (40), ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ തെ​ക്കേ​തി​ല്‍ ശ്രീ​ജേ​ഷ് (41), ഒ​റ്റ​പ്പാ​ലം ച​ള​വ​റ പ​രി​യാം​തൊ​ടി പി. ​സ​ഞ്ജ​യ് (22) എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

മു​ഖ്യ പ്ര​തി അ​ബു താ​ഹി​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. താ​യ്‌​ല​ന്‍ഡി​ലെ എ​യ​ര്‍പോ​ര്‍ട്ടു​ക​ള്‍ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ ഉ​ന്ന​ത​രാ​ണി​വ​ര്‍. പ്ര​തി​ക​ളി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ള്‍, വി​ദേ​ശ യാ​ത്രാ​രേ​ഖ​ക​ള്‍, ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ എ​ന്നി​വ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ബു താ​ഹി​റും ഹ​രി​കൃ​ഷ്ണ​നും താ​യ്‌​ല​ന്‍ഡി​ലേ​ക്ക് വി​സ​യും ടി​ക്ക​റ്റും പ്ര​തി​ഫ​ല​വും ന​ല്‍കി ഏ​ജ​ന്റു​മാ​രെ അ​യ​ക്കും. ഇ​വ​ര്‍ തി​രി​കെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി വ​രും. ഇ​ത് എ​യ​ര്‍പോ​ര്‍ട്ടി​ന് പു​റ​ത്തു​വെ​ച്ച് സം​ഘം വാ​ങ്ങു​ന്ന​താ​ണ് രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി 17 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഞാ​റ​ക്ക​ല്‍ അ​ഴീ​ക്ക​ല്‍ മാ​നാ​ട്ടു​പ​റ​മ്പ് അ​രൂ​ക്കാ​ട് വീ​ട്ടി​ല്‍ ആ​യു​ഷ് (39), ഭാ​ര്യ അ​നി​ക (30) എ​ന്നി​വ​ര്‍ വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​റ​മ്പി​ള്ളി കു​ന്നു​വ​ഴി ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്ച പി​ടി​യി​ലാ​യ​തി​നെ തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്. എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ര്‍ശ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug CaseperumbavoorArrestErnakulam
News Summary - arrest in drug case
Next Story