സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത: അഞ്ച് പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച ്ചതിന് വ്യത്യസ്ത കേസുകളിൽ അഞ്ച് പേർ അറസ്റ്റിൽ. ഇതുസംബന്ധിച്ച് 32 കേസുകൾ രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലയിൽ മഞ്ചവിളാകം അമ്പലംവീട് അജയനാണ് മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവിൽ വീട്ടിൽ ഷിബു സി.വി, നല്ലൂർനാട് കുന്നമംഗലം ചെഞ്ചട്ടയിൽ വീട്ടിൽ ജസ്റ്റിൻ, പുൽപ്പള്ളി പൈക്കത്തുവീട്ടിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇരവിപേരൂർ പൊയ്കപ്പാടി കാരിമലയ്ക്കൽ വീട്ടിൽ രഘു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
