തബ്ലീഗിെൻറ പേരിൽ വ്യാജപ്രചാരണം; പത്തുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീൻ സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു ത ാമസിച്ചെന്നും ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും വ്യാജപ്രചാരണം നടത്തിയ സംഭവത്തി ൽ വാട്സ്ആപ്പ് ഗ്രൂപ് അഡ്മിൻ അടക്കം പത്തുപേർ അറസ്റ്റിൽ. പത്തുപേരുടെയും ഫോണുകളു ം പിടിച്ചെടുത്തു. വേളൂർ മാണിക്കുന്നം ചെമ്പോട് സി.എച്ച്. ജിതിനാണ് (33) വിഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ‘മാതൃശാഖ’ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഡിയോ ‘തബ്ലീഗ് കോവിഡ് കോട്ടയത്തും... തെക്കുംഗോപുരം കമ്യൂണിസ്റ്റ് പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിനു എതിർവശം ഉള്ള പള്ളിയിൽ ഒളിച്ചു താമസിച്ച ഏഴുപേരെ പിടികൂടി .. അഗ്നിരക്ഷ സേനയെത്തി അണുനശീകരണം നടത്തുന്നു..’ എന്ന് പ്രചരിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പിൽനിന്ന് വിഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ലാന്മൂട്ടിൽ ജോസഫ് ജോർജ് (26), കല്ലുപുരയ്ക്കൽ അറുവക്കണ്ടത്തിൽ സുനിൽ ബാബു (42), മാണിക്കുന്നം പഞ്ഞിപ്പറമ്പിൽ ജയൻ (42), വേളൂർ കല്ലുപുരയ്ക്കൽ വലിയ മുപ്പതിൽചിറ നിഖിൽ (35), തിരുവാതുക്കൽ വെളിയത്ത് അജോഷ് (36), വേളൂർ പാണംപടി അശ്വതി ഭവൻ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23), പുന്നയ്ക്കൽ മറ്റം ജിജോപ്പൻ (35), തെക്കും ഗോപുരം സാഗരയിൽ ശ്രീജിത് (23) എന്നിവരെയും വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച തെക്കുംഗോപുരത്തെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനു സമീപത്തെ പള്ളിക്ക് മുന്നിൽ അഗ്നിരക്ഷ സേന അണുനശീകരണം നടത്തുന്ന വിഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം പ്രചരിപ്പിച്ചത്. ഇതിനെതിരെ തെക്കും ഗോപുരം അൽ അറഫാ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മുസ്തഫ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് പരാതി നൽകിയിരുന്നു. ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുൺ, എസ്.ഐ ടി. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പള്ളിക്ക് സമീപത്തെ ടയർ കടയിലെ അന്തർ സംസ്ഥാന തൊഴിലാളിയാണ് വിഡിയോ പകർത്തിയതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കടയുടമക്ക് അയച്ചതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
