Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായെ ബൈക്കില്‍...

നായെ ബൈക്കില്‍ കെട്ടിവലിച്ച കേസിൽ പ്രതി അറസ്റ്റില്‍

text_fields
bookmark_border
നായെ ബൈക്കില്‍ കെട്ടിവലിച്ച കേസിൽ പ്രതി അറസ്റ്റില്‍
cancel

എ​ട​ക്ക​ര: നാ​യെ ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് ബൈ​ക്കി​ന് പി​റ​കി​ല്‍ കെ​ട്ടി​വ​ലി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ ക​പ്പ​ച്ചാ​ലി​യി​ല്‍ താ​മ​സി​ക്കു​ന്ന പു​ത്ത​ന്‍വീ​ട് അ​ബ്ദു​ല്‍ ക​രീ​മി​നെ​യാ​ണ് (34) എ​ട​ക്ക​ര ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ടി​ല്‍ വ​ന്ന നാ​യ് ചെ​രി​പ്പും വ​സ്ത്ര​ങ്ങ​ളും ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ജീവനുള്ള മി​ണ്ടാ​പ്രാ​ണി​യോ​ട് ക്രൂ​ര​ത കാ​ണി​ച്ച​ത്.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളാ​ണ് എ​ട​ക്ക​ര പൊ​ലീ​സ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച നാ​യു​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സാ​മ്പ്ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ക്കും.

സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍ജ​ന്മാ​രാ​യ ഡോ. ​ഷൗ​ക്ക​ത്ത​ലി വ​ട​ക്കും​പാ​ടം (നി​ല​മ്പൂ​ര്‍), ജി​നു ജോ​ണ്‍ (എ​ട​ക്ക​ര), കെ. ​വി​നേ​ഷ് (ചു​ങ്ക​ത്ത​റ), മ​നോ​ജ് എം. ​വ​ര്‍ഗീ​സ് (പോ​ത്തു​ക​ല്‍), അ​ജി​ത്ത് (വ​ണ്ടൂ​ര്‍) എ​ന്നി​വ​ര്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. എ​ട​ക്ക​ര ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു, എ​സ്.​ഐ എ​സ്.​ഡി. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സി​നെ കൂ​ടാ​തെ എ​മ​ര്‍ജ​ന്‍സി റെ​സ്‌​ക്യൂ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​യ ബി​ബി​ന്‍ പോ​ള്‍, കെ.​എം. അ​ബ്ദു​ല്‍ മ​ജീ​ദ്, പി.​കെ. സ​ഫീ​ര്‍, അ​സൈ​നാ​ര്‍ വീ​ട്ടി​ച്ചാ​ല്‍, പി.​കെ. ജി​തേ​ഷ് എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:animal crueltyarrest
News Summary - arrest abdul kareem edakkara
Next Story