ഒന്നവസാനിപ്പിക്കൂ ഈ പരിശോധന; മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥിനിയുടെ കത്ത്
text_fieldsആമ്പല്ലൂര്‍: വ്യാജചാരായം വാറ്റുന്നുവെന്ന ആരോപണവുമായി വീട്ടില്‍ എക്സൈസ് ഉദ്യോഗ സ്ഥര്‍ നിരന്തരം പരിശോധന നടത്തുന്നതിനാല്‍ പഠിപ്പില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല െന്ന് മുഖ്യമന്ത്രിക്ക് ആദിവാസി വിദ്യാര്‍ഥിനിയുടെ കത്ത്. മരോട്ടിച്ചാല്‍ പഴവള്ളം ആദി വാസി കോളനിയിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സി. രവീന്ദ്രനാഥിനും പരാതി അയച്ചത്. പരാതി ശ്രദ്ധയില്‍പ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പരിശോധന നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വീട്ടില്‍ എക്സൈസുകാര് നിരന്തരം നടത്തുന്ന പരിശോധനയിൽ മനോവിഷമം അനുഭവിക്കുന്നതായും പഠനം മുടങ്ങുന്നതായും പരാതിയില്‍ പറയുന്നു. വീട്ടില്‍ ചാരായം വാറ്റുണ്ടെന്നാരോപിച്ച് രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ എക്സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. എന്നാൽ, ആരോപണം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ നിരന്തരം എക്സൈസ് നടത്തുന്ന പരിശോധന നിര്‍ത്തിവെക്കണമെന്നും പരാതിക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നുമാണ് അഭ്യര്‍ഥന.
വിദ്യാർഥിനിയുടെ പിതാവ് കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. കോളനിയില്‍ നടന്ന ഊരുകൂട്ടം കുടുംബത്തിനുനേരെ എക്സൈസ് നടത്തുന്ന നടപടിയില്‍ പ്രതിഷേധിച്ചു. തെൻറ കുടുംബത്തെ കുടുക്കാന്‍ ആരോ നീക്കം നടത്തുന്നുണ്ടെന്നറിഞ്ഞ വിദ്യാർഥിനിയുടെ പിതാവ് സുരക്ഷക്ക് വീട്ടില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
