അരൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
അരൂർ: ചന്തിരൂരിൽ അതിഥി തൊഴിലാളി കുടുംബത്തിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാക്കിയുള്ള രണ്ടു പ്രതികൾ കൂടി പിടിയിൽ. തൃശൂർ പെയ്ക വെണ്ണറപറമ്പിൽ നിഖിൽ എന്നു വിളിക്കുന്ന റഫിഖ് (37), കുത്തിയതോട് കൊച്ചുവേലിക്കകത്ത് നസ്മൽ (28) എന്നിവരെയാണ് അരൂർ പൊലീസ് ചന്തിരൂരിൽ നിന്നു പിടികൂടിയത്.
സംഭവം നടന്ന് നാലു ദിവസമായി പ്രതികൾ ഒളിവിലായിരുന്നു. ഇവർ ഉപയോഗിച്ച ഫോൺ സ്വിച്ച് ഓഫായതിനാൽ പ്രതികളെ പിടികൂടാനായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തൻവർ (29), സനോജ് (23) എന്നിവർ കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 31നായിരുന്നു സംഭവം ഉണ്ടായത്. രാത്രി വീട്ടിലെത്തിയ സംഘം ഭർത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു.

