Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരൂരില്‍ തീപിടിത്തം; പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു
text_fieldsbookmark_border
ആലപ്പുഴ: അരൂരില്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല. പുലര്‍ച്ചെ നാലു മണിയോടെ ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്സിലാണ് തീപിടിത്തമുണ്ടായത്.
ചേര്‍ത്തല, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ എട്ടു യൂണിറ്റ് അഗ്നിശമനസേനാ സംഘങ്ങൾ മൂന്നര മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണക്കുക എളുപ്പമായിരുന്നില്ല. വ്യവസായ കേന്ദ്രത്തിൽ നിരവധി സ്ഥാപനങ്ങൾ ഉള്ളതിനാൽ തീ പടരാതിരിക്കാൻ നാട്ടുകാരും അഗ്നിശമനസേനയും പരിശ്രമിച്ചു.
Next Story
