Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫ്ലാ​റ്റാ​കു​മോ’ സ്വ​പ്ന​ങ്ങ​ൾ: അ​രൂ​രി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഫ്ലാ​റ്റ് നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യ സ്ഥ​ലം കാ​ടു​മൂ​ടി​യി​ട്ടും ന​ട​പ​ടി​ക​ളാ​യി​ല്ല

text_fields
bookmark_border
‘ഫ്ലാ​റ്റാ​കു​മോ’ സ്വ​പ്ന​ങ്ങ​ൾ: അ​രൂ​രി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഫ്ലാ​റ്റ് നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യ സ്ഥ​ലം കാ​ടു​മൂ​ടി​യി​ട്ടും ന​ട​പ​ടി​ക​ളാ​യി​ല്ല
cancel
camera_alt

അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് പാ​ർ​പ്പി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യ സ്ഥലം

അരൂർ: അരൂർ പഞ്ചായത്ത് പട്ടികജാതിക്കാർക്ക് ഭവനനിർമാണത്തിനായി വാങ്ങിയ ഭൂമി കാടുകയറിയിട്ടും നടപടി എങ്ങുമെത്തുന്നില്ല. ഭൂമിയില്ലാത്ത, വീടില്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഭവന സമുച്ചയം പണിയുന്നതിനു വേണ്ടിയാണ് 15 വർഷം മുമ്പ് 1.85 കോടി രൂപ ചെലവഴിച്ച് ഭൂമി വാങ്ങിയത്. 2010 ലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിയാണ് ഭൂരഹിത- ഭവനരഹിതരായ പട്ടികജാതിക്കാരായ കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഭൂമി വാങ്ങിയത്.

പാർപ്പിടസമുച്ചയവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനനിർമാണവുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി അരൂർ പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളിലായാണ് 59,37 സെൻറ് വീതം സ്ഥലങ്ങൾ വാങ്ങിയത്. കോട്ടപ്പുറത്തിനടുത്ത് കായലോരത്താണ് 37 സെൻറ് സ്ഥലം വാങ്ങിയത്. വെളുത്തുള്ളിക്ക് അടുത്ത് വാങ്ങിയത് 59 സെൻറ്.

എന്നാൽ 2010ന് ശേഷം രണ്ടു ഘട്ടങ്ങളിലായി അധികാരത്തിലെത്തിയ എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികൾ തുടർ നടപടികൾ നടത്തിയില്ല. ഇതോടെയാണ് സ്ഥലങ്ങൾ വെറുതെ കിടന്ന് കാടുകയറി. ഇക്കുറി പഞ്ചായത്തിൽ അധികാരത്തിലേറിയ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി പട്ടികജാതിക്കാർക്കുള്ള ക്ഷേമ പദ്ധതികൾക്ക് ഭൂമി ഉപയോഗിക്കാൻ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് പട്ടികജാതി കുടുംബങ്ങൾ.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫ്ലാറ്റുകളും നിർമിക്കും -പഞ്ചായത്ത് പ്രസിഡന്റ്

അരൂർ പഞ്ചായത്ത് 15ാം വാർഡിൽ ചന്തിരൂർ സൗത്ത് വെളുത്തുള്ളി റോഡിനു സമീപമുള്ള ഭൂമിയിൽ പട്ടികജാതിക്കാരായ വിദ്യാർഥികൾക്ക് ഐ.ടി.ഐ പോലുള്ള സാങ്കേതികവിദ്യാഭാസ സംരംഭം ആരംഭിക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ പറഞ്ഞു. അരൂർ കോട്ടപ്പുറം റോഡിലുള്ള ഭൂമിയിൽ പട്ടികജാതിക്കാർക്കുളള ഫ്ലാറ്റ് നിർമിക്കുമെന്നും പട്ടികജാതിക്കാരുടെ ക്ഷേമം മുൻ നിർത്തി ഫലപ്രദമായ നടപടികളാണ് പഞ്ചായത്ത് ഭരണ സമിതി രൂപം കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങുന്ന സമയത്ത് 16 കുടുംബങ്ങൾക്കാണ് വീടും സ്ഥലവും ഇല്ലാതിരുന്നത്. ഇപ്പോൾ ഭൂമിയും വീടും ഇല്ലാത്ത എത്ര പട്ടികജാതി കുടുംബങ്ങൾ ഉണ്ടെന്ന് കണക്കെടുക്കണം. അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാനുമായി ആലോചിച്ച് പട്ടികജാതിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിൽ പദ്ധതി തയ്യാറാക്കാനാണ് നീക്കം. ഭരണഘടന നിർമാണ സമിതിയിൽ അംഗമായിരുന്ന ദളിത് വിഭാഗത്തിൽപ്പെട്ട ദാക്ഷായനി വേലായുധന്റെ സ്മരണാർത്ഥം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ചന്തിരൂരിലുള്ള സ്ഥലത്ത് ആരംഭിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെന്നും സി.കെ. പുഷ്പൻ പറഞ്ഞു.

‘എന്ത് പദ്ധതി? ചർച്ച നടത്തണം’

പാർപ്പിട സമുച്ചയം ഉണ്ടാക്കുന്നതിന് വാങ്ങിയ സ്ഥലങ്ങളിൽ എന്ത് പദ്ധതി തയ്യാറാക്കണം എന്ന് പട്ടികജാതി വിഭാഗത്തിൽപെട്ട വിവിധ സംഘടനകളുടെ അഭിപ്രായരൂപീകരണം നടത്താൻ പഞ്ചായത്ത് തയ്യാറാകണമെന്ന് വിടുതലൈ ചിരുത്തൈകൾ കക്ഷി അരൂർ മണ്ഡലം കമ്മിറ്റിഭാരവാഹികൾ പറഞ്ഞു. പട്ടികജാതി ക്ഷേമത്തിനു വേണ്ടിതയ്യാറാക്കിയ പദ്ധതി പ്രകാരം വാങ്ങിയ സ്ഥലം മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് അയ്യങ്കാളി മക്കൾ സഭാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

അരൂരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങളാണ് വാടകക്കും പുറമ്പോക്കിലുമായി താമസിക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥലം ഉണ്ടായിട്ടും പട്ടികജാതി വിഭാഗത്തിന്റെ ഫണ്ടുകൾ ലാപ്സ്സായി പോകുന്ന സ്ഥിതിയായിരുന്നു. എങ്കിലും പാർപ്പിട സമുച്ചയം സ്വപ്ന പദ്ധതിയായി തുടരുകയാണ്.ഇനിയും കാലതാമസം ഉണ്ടാകരുതെന്ന് അയ്യങ്കാളി മക്കൾ സഭാ ഭാരവാഹികളായ പി.കെ. പ്രസന്നൻ, കെ.ആർ. രതീഷ് എന്നിവർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aroor Housing Project Stalled
Next Story