ആർക്കറിയാം അരൂരിെൻറ പുതുമനസ്സ്
text_fieldsഅരൂർ: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടുന്ന അരൂര്‍, അരൂക്കുറ്റി, പെര ുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തുറവൂര്‍, കുത്തിയതോട്, കോടംതു രുത്ത്, എഴുപുന്ന പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അരൂര്‍ നിയമസഭാമണ്ഡലം. 1957 മുതല്‍ 2016 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ 11 തവണ എൽ.ഡി.എഫിനൊപ്പവും നാല് തവണ യു.ഡി.എഫിനൊ പ്പവും നിലകൊണ്ട മണ്ഡലമാണ് അരൂര്‍.
കെ.ആര്. ഗൗരിയമ്മ സി.പി.എമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഏഴു തവണയും പാർട്ടിവിട്ട് ജെ.എസ്.എസ് രൂപവത്കരിച്ചതിനു ശേഷം യു.ഡി.എഫിന് വേണ്ടി രണ്ടുതവണയും മണ്ഡലത്തില്‍ വിജയിച്ചു. 2006ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൃഷി-കയര്‍ മന്ത്രിയായിരുന്ന ഗൗരിയമ്മയെ പരാജയപ്പെടുത്തിയാണ് യുവനേതാവായ എ.എം. ആരിഫ് ഒരിടവേളക്കുശേഷം അരൂരിനെ വീണ്ടും ഇടതുപക്ഷത്തേക്ക് തിരികെ കൊണ്ടുവന്നത്. 2011ല്‍ കോണ്‍ഗ്രസിലെ എ.എ. ഷുക്കൂറിനെയും 2016ല്‍ കോണ്‍ഗ്രസിലെ സി.ആര്. ജയപ്രകാശിനെയും പരാജയപ്പെടുത്തി ആരിഫ് ഹാട്രിക് വിജയം നേടിയതോടെ മണ്ഡലം വീണ്ടും ഇടതുപക്ഷത്തിെൻറ ഉറച്ചകോട്ടയെന്ന ഖ്യാതി നേടി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആരിഫ് അരൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴ ലോക സഭാമണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് അരൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഓരോ തവണയും ഭൂരിപക്ഷം കൂടുതല്‍ നല്‍കിക്കൊണ്ടാണ് ആരിഫിനെ അരൂരുകാര്‍ ചേര്‍ത്തു നിര്‍ത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ഭൂരിപക്ഷം 38519 വോട്ടുകളായിരുന്നു. എതിര്‍സ്ഥാനാർഥി സി.ആര്. ജയപ്രകാശിന് 46,201 വോട്ടുകളും, എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന് 27753 വോട്ടുകളും ലഭിച്ചപ്പോള്‍ ആരിഫിന് 84,720 വോട്ട് ലഭിച്ചു. ഈ വിജയവും ഭൂരിപക്ഷവും അരൂരില്‍ ആവര്‍ത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.
അതേസമയം അട്ടിമറിയിലൂടെ അരൂർ തിരികെ പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും യു.ഡി.എഫ് മുന്നിട്ടു നിന്നിട്ടും ഷാനിമോളെ തറ പറ്റിക്കാന്‍ കഴിഞ്ഞത് ചേര്‍ത്തല, കായംകുളം മണ്ഡലങ്ങളില്‍ കിട്ടിയ ഭൂരിപക്ഷമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 38,519 വോട്ടിെൻറ ഭൂരിപക്ഷം നേടിയ അരൂരില്‍ ആരിഫ് ലോക്സഭ തെരഞ്ഞെടുപ്പില്‍ 648 വോട്ടുകള്‍ക്കു പിന്നിലായത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. യു.ഡി.എഫിെൻറ പിടിവള്ളിയും ഇത് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
