കഞ്ചിക്കോട്: പാലക്കാട് സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
മദ്രാസ് പതിനൊന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സംഘം.