ആർമി െഡൻറൽ കോർപ്സ്: ബി.ഡി.എസുകാർക്ക് ഓഫിസറാകാം
text_fieldsആർമി െഡൻറൽ കോർപ്സിൽ ഭാരത പൗരന്മാർക്ക് ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാം. 55 ശതമാനം മാർക്കിൽ കുറയാതെ ബി.ഡി.എസ്/എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവർക്കാണ് അവസരം. 2021 മാർച്ചിൽ ഒരുവർഷത്തെ കമ്പൽസറി റൊട്ടേറ്ററി ഇേൻറൺഷിപ് പൂർത്തിയാക്കിയിരിക്കണം.
സ്റ്റേറ്റ് ഡെൻറൽ കൗൺസിൽ പെർമനൻറ് ഡെൻറൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ടാകണം. പ്രായപരിധി 2021 ഡിസംബർ 31ന് 45. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. നീറ്റ്-എം.ഡി.എസ് 2021 സ്കോർ കാർഡ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ആകെ 37 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.joinindianarmy.nic.in സന്ദർശിക്കുക. അപേക്ഷ മേയ് 18 വരെ സ്വീകരിക്കും.

