Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറളം ഫാമിൽ സായുധ...

ആറളം ഫാമിൽ സായുധ മാവോവാദി സംഘം എത്തി

text_fields
bookmark_border
ആറളം ഫാമിൽ സായുധ മാവോവാദി സംഘം എത്തി
cancel
camera_alt??? ??????

ആറളം(കണ്ണൂർ): ആറളം ഫാമിൽ നാലംഗ സായുധ മാവോവാദി സംഘം എത്തി. തിങ്കളാഴ്​ച രാത്രി​ ഫാമിലെ ആദിവാസി പുനരധിവാസ മേഖലയാ യ 13ാം ബ്ലോക്കിലാണ്​ പ്രദേശവാസികൾ ഇവരെ കണ്ടത്​. തോക്കേന്തിയ സംഘത്തിൽ രണ്ട്​ സ്​ത്രീകളും ഉണ്ടായിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊർജിതമാക്കി. ഇതിനുമുമ്പും നിരവധി തവണ ആറളം ഫാമിൽ മാവോവാദികൾ എത്തിയിരുന്നു.

ജനുവരി 20ന്​ കൊട്ടിയൂർ അമ്പായത്തോട്ടിൽ മാവോവാദികൾ സായുധപ്രകടനം നടത്തിയിരുന്നു. രാവിലെ ആറുമണിയോടെ ടൗണിലെത്തിയ സംഘം മുദ്രാവാക്യം വിളിച്ച് പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണംചെയ്യുകയുമായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ യൂനിഫോമണിഞ്ഞ നാല് ആയുധധാരികളാണ് അന്ന്​ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkannurkerala newsaralam farmmalayalam newsMaoism
News Summary - armed maoist visit in aralam farm kannur
Next Story