തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് യുദ്ധമുഖത്തുള്ള പോരാളികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രി അധികൃതർക്കും വ്യോമസേനയും നാവിക സേനയും ആദരമർപ്പിച്ചു. ഇതിെൻറ ഭാഗമായി ആശുപത്രികൾക്ക് മുകളിൽ ഹെലിക്കോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.
വ്യോമസേനയുടെ സാരംഗ് ഹെലിക്കോപ്റ്റർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പുഷ്പവൃഷ്ടി നടത്തിയത്. ശ്രീനഗറിൽ നിന്നെത്തിയ വ്യോമസേനയുടെ സി- 130 ഹെർക്കുലീസ് വിമാനം വൈകിട്ട് 5.05 ന് സെക്രട്ടേറിയറ്റിന് മുകളിൽ ഫ്ലൈപാസ്റ്റ് നടത്തി. നാവിക സേനയുടെ ചേതക് ഹെലിക്കോപ്റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക് മുകളിൽ ഇന്ന് പുഷ്പവൃഷ്ടി നടത്തി.