Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊല ചെയ്ത അർജുൻ അശ്ലീല വിഡിയോകൾക്ക് അടിമയെന്ന് പൊലീസ്

text_fields
bookmark_border
കുട്ടിയുടെ മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു.
ആറുവയസുകാരിയെ പീഡിപ്പിച്ച് കൊല ചെയ്ത അർജുൻ അശ്ലീല വിഡിയോകൾക്ക് അടിമയെന്ന് പൊലീസ്
cancel

ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയെ പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിൽ പ്രതിയായ അർജുൻ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നുവെന്ന് പൊലീസ്. പെൺകുട്ടിയെ അർജുൻ മൂന്നുവർഷങ്ങളായി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.

മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തതിരുന്നത്. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് വ്യക്തമാക്കി. കൊലക്ക് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും.

വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചു കൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ അര്‍ജുനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവം നടന്ന 30-ാം തീയതി വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arjun, who raped and killed a 6-year-old girl, is addicted to pornographic videos, says police
Next Story