Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅര്‍ജുന്‍ ആയങ്കി...

അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി

text_fields
bookmark_border
അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി
cancel
camera_alt

ഫോട്ടോ കടപ്പാട്- മീഡിയവൺ ടിവി 

കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട്​ സ്വർണക്കടത്ത് കേസിലുൾപ്പെ​ട്ട കണ്ണൂരിലെ ക്വ​ട്ടേഷ​ൻ സംഘാംഗത്തി​െൻറ ഒളിപ്പിച്ച കാർ കണ്ടെത്തി. കേസിലെ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാറാണ്​ തളിപ്പറമ്പ്​ കുളപ്പുറത്ത്​ കുന്നിൻമുകളിൽ കണ്ടെത്തിയത്​.

ചുവന്ന സ്വിഫ്​റ്റ്​ കാറി​െൻറ നമ്പർ പ്ലേറ്റ്​ അഴിച്ചുമാറ്റിയ നിലയിലാണ്​. ഞായറാഴ്​ച വൈകീട്ട്​ പരിയാരം പൊലീസാണ്​ വാഹനം കുന്നിൻമുകളിലെ കാട്ടിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്​. അഞ്ചരക്കണ്ടി കൊയ്യോട്​ സ്വദേശിയും സി.പി.എം ബ്രാഞ്ച്​ അംഗവുമായിരുന്ന സജേഷി​െൻറ ഉടമസ്​ഥതയിലുള്ളതാണ്​ കാർ.

രാമനാട്ടുകര അപകടം നടന്ന ദിവസം അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്​ കെ.എൽ 13 എ.ആർ 7789 നമ്പറിലെ ഈ കാറിലായിരുന്നു. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ്​ കസ്​റ്റംസിന്​ കാർ സംബന്ധിച്ച സൂചന ലഭിച്ചത്​.

കാർ​ കഴിഞ്ഞ ദിവസം അഴീക്കോട് പൂട്ടിയ കപ്പല്‍പൊളിശാലയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കസ്​റ്റംസ്​ എത്തുന്നതിന്​ മുമ്പ്​ പ്രതിയുടെ സൃഹൃത്ത്​ വാഹനം ഇവിടെനിന്ന്​ മാറ്റിയിരുന്നു. കാർ കസ്​റ്റംസിന്​ കൈമാറുമെന്ന്​ പരിയാരം പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caseArjun ayankiRamanattukara gold Smuggling case
News Summary - Arjun Ayanki's car found in Pariyaram
Next Story