Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടലില്‍ കാണാതായവരെ...

കടലില്‍ കാണാതായവരെ കിട്ടിയോ?... കസ്റ്റഡിയിലും കൂസാതെ അർജുൻ ആയങ്കി, സർക്കാറിനെതിരെ പരിഹാസം

text_fields
bookmark_border
കടലില്‍ കാണാതായവരെ കിട്ടിയോ?... കസ്റ്റഡിയിലും കൂസാതെ അർജുൻ ആയങ്കി, സർക്കാറിനെതിരെ പരിഹാസം
cancel

കണ്ണൂർ: പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ പൊലീസ് അതിസാഹസികമായി പിടികൂടി. കണ്ണൂരിലെ ഒരു വനിത അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് ഞായറാഴ്ച പുലർച്ചെയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ പിടിയിലായിട്ടും യാതൊരു കൂസലുമില്ലാതെ സർക്കാരിനെയും അന്വേഷണസംഘത്തെയും പരിഹസിക്കുന്ന നിലപാടാണ് അർജുൻ തുടരുന്നത്.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ തളിപ്പറമ്പിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു നാടകീയമായ അറസ്റ്റ്. അഭിഭാഷകയെ കാണാൻ അർജുൻ എത്തിയത് ഒരു ഓട്ടോറിക്ഷയിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. വിവരമറിഞ്ഞയുടൻ ഡി.ഐ.ജി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഫ്ലാറ്റിലേക്കുള്ള വഴികളെല്ലാം രഹസ്യമായി അടച്ചു.

പൊലീസിനെ കണ്ടതോടെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ അന്വേഷണസംഘം ഓടിച്ചിട്ട് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് കണ്ണൂർ പൊലീസ് കമീഷണർ ബി.വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. പിടികൂടി സ്റ്റേഷനിൽ എത്തിച്ചിട്ടും പ്രതിയുടെ ഭാവത്തിൽ യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. സ്റ്റേഷനിൽ വളരെ സ്വാഭാവികമായി പത്രവായനയിൽ മുഴുകിയ അർജുൻ, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സർക്കാരിനെതിരെ പരിഹാസവും ഉന്നയിച്ചു. "കടലിൽ കാണാതായവരെ കിട്ടിയോ?" എന്നായിരുന്നു പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതിയുടെ പ്രതികരണം. ഒളിവിലിരിക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഇയാൾ നിരന്തരം വെല്ലുവിളിച്ചിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമായി അർജുനായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ വലയിലാകുന്നത്. വാഹനങ്ങൾ മാറി ഉപയോഗിച്ചും, മൊബൈൽ ഫോൺ ലൊക്കേഷൻ മാറ്റി അന്വേഷണ സംഘത്തെ വഴിതെറ്റിച്ചുമായിരുന്നു ഇയാളുടെ സഞ്ചാരം. കഴിഞ്ഞ ദിവസം തൃശൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. എന്നാൽ, ശനിയാഴ്ച കണ്ണൂർ പനങ്കാവിൽ ഇയാൾ ഉപയോഗിച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം കണ്ണൂർ കേന്ദ്രീകരിച്ച് ശക്തമാക്കിയത്. പൊലീസിൽ നിന്നും വിവരങ്ങൾ ചോരാതിരിക്കാൻ അന്വേഷണസംഘം പ്രത്യേക ജാഗ്രത പുലർത്തിയിരുന്നു.

കണ്ണൂരിലുള്ള ഒരു കേസിൽ അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് കൊണ്ടുപോകും. അർജുനെതിരെ നിലവിൽ മൂന്ന് കേസുകളാണുള്ളത്. ഇയാൾക്ക് ഒളിത്താവളങ്ങൾ ഒരുക്കിയവരെക്കുറിച്ചും സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceArjun AyankiArrestkannur
News Summary - Arjun Ayanki Arrested in Kannur
Next Story