You are here

ഇത്​ ആത്തിക്കയുടെ നിയമ യുദ്ധത്തിന്‍റെ വിജയം

21:59 PM
11/02/2019

കണ്ണൂർ: പ്രതികാര ദാഹം തീർക്കാൻ വ്യക്​തമായ ആസൂത്രണത്തോടെ ചെയ്​ത അറുകൊലയായിരുന്നു അരിയിൽ ഷുക്കൂറിന്‍റെത്. കേസിൽ പി. ജയരാജനും ടി.വി രാജേഷിനും കൊലക്കുറ്റം ചുമത്തി തലശേരി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്​. കേരളത്തിൽ അന്ന്​ ഭരണം നയിച്ച യു.ഡി.എഫിന്‍റെ​ പൊലീസിന്​ നൽകാനാവാത്ത നീതി നിയമയുദ്ധത്തിലൂടെ നേടിയെടുത്തത്ഷു ക്കൂറി​​​​​​​െൻറ മാതാവ്​​​ പി.സി. ആത്തിക്കയാണ്.

അവർ നടത്തിയ നിയമയുദ്ധമാണ്​ കേസിനെ കോളിളക്കമുണ്ടാക്കുന്ന പരിണാമത്തിൽ എത്തിച്ചത്​​. നീതിതേടി ൈഹകോടതിയെ സമീപിച്ചാണ്​ മാതാവ്​ ​സി.ബി.​െഎ അന്വേഷണ ഉത്തരവ്​ നേടിയത്​. മുസ്​ലിം ലീഗ്​ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ്​ തളിപ്പറമ്പ്​ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. ജയരാജനും ടി.വി. രാജേഷും ആശുപത്രിമുറിയിലിരുന്ന്​ കൊലപാതകത്തിന്​ ​പ്രേരണ നൽകിയെന്നതായിരുന്നു കുറ്റാരോപണം.

മുസ്​ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്‍ വെച്ച് മുസ്​ലിം ലീഗ് ക്രിമിനല്‍സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതി​​​​​​​​​​​​െൻറ തുടർച്ചയായി ജനങ്ങളിലുണ്ടായ വികാരപ്രകടനത്തി​​​​​​​െൻറ ഭാഗമാണ്​ കൊലപാതകമെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം. 2012 ഫെബ്രുവരി 20ന്​ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയിൽ വെച്ച്​ ആക്രമിക്ക​പ്പെട്ടിരുന്നു. തുടർന്ന്​ ഇരുവരും തളിപ്പറമ്പ്​ ആശുപത്രിയിൽ ചികിത്സതേടി. ഇൗ വിവരം പാർട്ടി വൃത്തങ്ങളിലാകെ പടർന്നു.

മിനിറ്റുകൾക്കകം നൂറുകണക്കിന്​ പാർട്ടി പ്രവർത്തകർ അരിയിൽ പ്രദേശത്ത്​ സംഘടിച്ചു. ജയരാജനെ ആക്രമിക്കുന്നവരുടെ മൊബൈൽ ദൃശ്യം പരസ്​പരം കൈമാറി അബ്​ദുൽ ഷുക്കൂറിനെയും നാലുപേരെയും കണ്ടെത്തുകയായിരുന്നു. ഷുക്കൂറും സംഘവും പ്രാണരക്ഷാർഥം ഒരു വീട്ടിൽ പാഞ്ഞുകയറിയെങ്കിലും വീട്ടുടമയെ ഭീഷണി​പ്പെടുത്തി പുറത്തിറക്കി. പിന്നെ വിചാരണക്ക്​ തുല്യമായ പീഡനങ്ങളായിരുന്നു. കുതറി ഒാടിയ ഷുക്കൂറിനെ പിന്തുടർന്ന്​ പിടികൂടി. കാൽമുട്ടുകൾ ഇരുമ്പുവടികൊണ്ട്​ അടിച്ച​ുതകർത്ത്​ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച്​ ​പൊലീസ്​ തയാറാക്കിയ ആദ്യ എഫ്​.​െഎ.ആറി​​​​​​​െൻറ ഇൗ ഉള്ളടക്കമനുസരിച്ചല്ല പിന്നീട്​ കേസന്വേഷണവും നടപടികളും മു​ന്നോട്ടുപോയത്.

ഷുക്കൂർ വധ​േക്കസിൽ ആകെ 33 പ്രതികളാണുള്ളത്. 32ഉം 33ഉം പ്രതികളാണ് ജയരാജനും രാജേഷും. 73 സാക്ഷികളുമുണ്ട്. അനുബന്ധ കുറ്റപത്രത്തിൽ 24 സാക്ഷികളെ കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ എറണാകുളം സി.ബി.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശ്ശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.

28 മുതൽ 31വരെ പ്രതികളായ പട്ടുവം പടിഞ്ഞാ​േറ പുരയിൽ പി.പി. സുരേശൻ (48), അരിയിൽ കരക്കാടൻ ഹൗസിൽ കെ. ബാബു (46), പട്ടുവം മുള്ളൂർ ഉള്ളിവളപ്പിൽ വീട്ടിൽ സി.വി. വേണു (56), മോറാഴ വെള്ളിക്കീൽ ആത്തൂർ വീട്ടിൽ എ.വി. ബാബു (44) എന്നിവർക്ക്​ ഗൂഢാലോചനയിൽ പങ്കുള്ളതായി നേരത്തെതന്നെ കണ്ടെത്തിയിരുന്നു.

Loading...
COMMENTS