'സങ്കടം തോന്നി; അധ്വാനിച്ച് ജീവിക്കുന്നതിൽ അഭിമാനം'; ആരിഫിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് അരിതബാബു
text_fieldsമത്സരിക്കുന്നത് പാൽ സൊസൈറ്റിയിലേക്കല്ലെന്ന എ.എം ആരിഫ് എം.പിയുടെ പരിഹാസം കേട്ടപ്പോൾ സങ്കടം തോന്നിയെന്ന് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബു. എം.പിയുടെ പരാമർശം തൊഴിലാളികളെ അവഹേളിക്കുന്നതാണെന്നും അവർ പറഞ്ഞു.
ക്ഷീര കർഷകയായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥിയാണ്. എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് എ.എം ആരിഫ് എം.പി ഇവർക്കെതിരെ പരിഹാസം ചൊരിഞ്ഞത്. മത്സരിക്കുന്നത് പാൽ സൊസൈറ്റിയിേലക്കല്ലെന്നും നിയമസഭയിലേക്കാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.
സ്വന്തം അധ്വാനംകൊണ്ടാണ് ജീവിക്കുന്നത് എന്നതിൽ അഭിമാനമുണ്ടെന്ന് അരിതബാബു പ്രതികരിച്ചു. ചിലർക്ക് രാഷ്ട്രീയം സേവനത്തിനല്ലെന്നും മറ്റു ലാഭങ്ങളുണ്ടാക്കാനാണെന്നും എന്നാൽ, ഞാൻ ജീവിക്കുന്നത് സ്വന്തം അധ്വാനം കൊണ്ടാണെന്നും അവർ പറഞ്ഞു.
ഒാരോരുത്തരുടെയും വീട്ടിലെ അവസ്ഥകളിൽ നിന്നാണ് ഒാരോ തൊഴിലിലും എത്തിപ്പെടുന്നതെന്ന് അവർ പറഞ്ഞു. കഷ്ടപാടുകൾ അനുഭവിച്ചവർക്കെ അതിന്‍റെ അവസ്ഥയറിയൂ. തൊഴിലാളി വർഗത്തിന്‍റെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ തൊളിലാളികളെ അവഹേളിക്കുന്നതിൽ വിഷമം തോന്നിയെന്നും അരിത ബാബു പറഞ്ഞു.