Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിപാറയിൽ ഒഴുകിൽ...

അരിപാറയിൽ ഒഴുകിൽ കാണാതായ യുവാവി​ന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
അരിപാറയിൽ ഒഴുകിൽ കാണാതായ യുവാവി​ന്‍റെ മൃതദേഹം കണ്ടെത്തി
cancel

തിരുവമ്പാടി: ആനക്കാംപൊയിൽ പതങ്കയത്ത് ഇരുവഴിഞ്ഞിപുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ മലപ്പുറം പെരുവള്ളൂർ സ്വദേശി ആശിഖി​​െൻറ (23) മൃതദേഹം കണ്ടെത്തി. പതങ്കയത്തിന് 200 മീറ്റർ താഴെനിന്നാണ് ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നോടെ മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ പമ്പ്ഹൗസിലുള്ളവരാണ് മൃതദേഹം കണ്ടത്. പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം. അഗ്​നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും സന്നദ്ധ പ്രവർത്തകരും കഴിഞ്ഞ എട്ടു ദിവസമായി പുഴയിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.

തിരുവോണദിനത്തിൽ ആറംഗ സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആശിഖ്. പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു. ജ്വല്ലറി സെയിൽസ്മാനായിരുന്നു ആശിഖ്. ഫകാടപ്പടി നടുക്കര നാടശ്ശേരി അബ്​ദുൽ ലത്തീഫ്-സാജിത ദമ്പതികളുടെ മകനാണ്. സഹോദരിമാർ: ഷംന, ഷഹാന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDead Bodymalayalam newsArippara Waterfalls Accident
News Summary - Arippara Waterfalls Accident: Dead Body Found -Kerala News
Next Story