അരികൊമ്പനെ നെഞ്ചിലേറ്റി കുട്ടികൾ; അനുഭവങ്ങൾ പങ്കുവെച്ച് വി.ജോയ് എം.എൽ.എ
text_fieldsതിരുവനന്തപുരം: ചിന്നക്കനാലിലെ അരികൊമ്പനെ നെഞ്ചിലേറ്റി കുട്ടികൾ. അനുഭവങ്ങൾ പങ്കുവെച്ച് വി.ജോയ് എം.എൽ.എ. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല കാമ്പിലാണ് കുട്ടികൾ വിജോയിയുമായി സംവദിച്ചത്. അരികൊമ്പൻ അരി തിന്നുതെന്തിനെന്നായിരുന്നു ആദ്യ കുട്ടിയുടെ സംശയം. മോൻ ചൊറുണ്ണുന്നതെന്തിനെന്ന മറുചോദ്യമായിരുന്നു എം.എൽ.എയുടെ മറുപടി. വിശക്കുമ്പോളെന്നായി കുട്ടിയുടെ മറുപടി. കൊമ്പനും വിശക്കില്ലെയെന്ന് അതിഥി.
കാട് കൊമ്പന്റെ സ്വന്തമല്ലേ? പിന്നെന്തിന് മാറ്റിയതെന്ന് മറ്റൊരു കാമ്പ് അംഗത്തിന്റെ സംശയം.അരികൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയതിൽ തനിക്ക് വ്യക്തിപരമായി അഭിപ്രായ വ്യത്യാസമുണ്ട്. കാട് വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങൾക്കുകൂടി സംരക്ഷണം നൽകണ്ടേയെന്ന് ജനപ്രതിനിധി. അരികൊമൻറന്റെ നിലവിലെ വിശേഷങ്ങൾ വീണ്ടും ആരാഞ്ഞു കുട്ടികൾ.
പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ജയപാലൻ, ക്യാമ്പ് ഡയറക്ടർ എൻ.എസ്.വിനോദ് എന്നിവർ സംസാരിച്ചു.