Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരിക്കൊമ്പൻ ആരോഗ്യവാൻ; വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം -വനം മന്ത്രി

text_fields
bookmark_border
Minister A K Saseendran
cancel

തിരുവനന്തപുരം: അരിക്കൊമ്പന്​ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഒറ്റപ്പെട്ടാണ്​ കഴിയുന്നതെന്നുമുള്ള തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ തെറ്റായ പ്രചാരണം നടത്തുന്നതായി​ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.

എന്നാല്‍, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. അപ്പര്‍കോതയാറിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്.

ആഗസ്റ്റ്​ 19, 20 തീയതികളില്‍ കളക്കാട് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറും തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അരിക്കൊമ്പന്‍ ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നതെന്നും സമീപത്ത് മറ്റ് ആനക്കൂട്ടങ്ങളുണ്ടെന്നും അവർ അറിയിച്ചിട്ടുണ്ട്.

റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നലുകളിലൂടെ ആനയുടെ ചലനം നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്. വസ്തുതവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arikomban is helthy - a k saseendran
Next Story