Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിക്കൊമ്പൻ: കേരള വനം...

അരിക്കൊമ്പൻ: കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നു​ണ്ടെന്ന് വനം മന്ത്രി

text_fields
bookmark_border
Minister AK Saseendran
cancel

കോഴിക്കോട്: അരിക്കൊമ്പൻ തമിഴ്നാടി​െൻറ നിയന്ത്രണത്തിലാണെന്നും നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് സർക്കാ‍റാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈകോടതി നിയോഗിച്ച കമ്മീഷ​െൻറ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പി​െൻറ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല പ്രയോജനമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈകോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കും. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണിപ്പോൾ. നേരത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ ആയിരങ്ങൾ താമസിക്കുന്ന, കമ്പം മേഖലയാണുളളത്.

Show Full Article
TAGS:minister ak saseendranarikomban
News Summary - Arikomban: Forest Minister A.K. Saseendran press conference
Next Story