സർക്കാറിന് ഗവർണറുടെകുത്ത്; ഗീതാ ശ്ലോകം ഉദ്ധരിച്ച് മറുപടി
text_fieldsമുഖ്യമന്ത്രിക്ക് നൽകിയ
മറുപടിയിലാണ് സർക്കാർ
നടപടിയുടെ പോരായ്മകളെ വ്യംഗ്യമായി ഗവർണർ സൂചിപ്പിച്ചത്
തിരുവനന്തപുരം: രണ്ട് ഒാർഡിനൻസുകളുടെ കാര്യത്തിൽ സർക്കാറിനെ കുത്തി ഗവർണർ. മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിലാണ് സർക്കാർ നടപടിയുടെ പോരായ്മകളെ വ്യംഗ്യമായി ഗവർണർ സൂചിപ്പിച്ചത്. പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് ഒാർഡിനൻസിന് അംഗീകാരം ആവശ്യപ്പെട്ടപ്പോൾ ഫയൽ കുറച്ചുനാൾ പിടിച്ചുെവച്ചിരുന്നു. സർക്കാർ അത് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിച്ചു. പിന്നീട്, അതിൽ ഒപ്പിട്ടു. പൊതുജനാഭിപ്രായത്തെ തുടർന്ന് ഒരാഴ്ചക്കകം ഒാർഡിനൻസ് സർക്കാറിന് പിൻവലിക്കേണ്ടിവന്നു.
തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് ഒാർഡിനൻസിൽ താൻ ഒപ്പിടാൻ വിസമ്മതിച്ചു. സർക്കാർ ഉടൻ നിയമസഭയിൽ ബില്ലായി കൊണ്ടുവരുകയും ഒരു മന്ത്രി നേരിട്ടുവന്ന് ആവശ്യകത വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, ഒപ്പിടുകയും നിയമമാകുകയും ചെയ്തു. പിന്നീട്, അത് നടപ്പാക്കാൻ കഴിയാതെ വരുകയും പഴയ നിയമം തന്നെ മറ്റൊരു ഒാർഡിനൻസിലൂടെ കൊണ്ടുവരുകയും ചെയ്തു. അതിന് ഉടൻ ഒപ്പിട്ടുവെന്നും ഗവർണർ കത്തിൽ പറഞ്ഞു.''ശ്രേയാന്‍ സ്വധര്‍മോ വിഗുണ: പരധര്‍മാത്സ്വനുഷ്ഠിതാത്, സ്വധര്‍മേനിധനം ശ്രേയ: പരധര്‍മോ ഭയാവഹ:''എന്ന ഗീതാ ശ്ലോകവും ഗവർണർ ഒാർമിപ്പിച്ചു. ''ഒരാള്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള ചുമതലകള്‍ തെറ്റോടുകൂടിയാണെങ്കിലും നിറവേറ്റുകയെന്നത്, അന്യരുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി ചെയ്യുന്നതിനെക്കാള്‍ നല്ലതാകുന്നു. സ്വന്തം കൃത്യനിര്‍വഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവെൻറ കര്‍മം ചെയ്യുന്നതിനെക്കാള്‍ ശ്രേയസ്കരം തന്നെയാകുന്നു. അന്യരുടെ വഴി സ്വീകരിക്കുന്നത് ആപല്‍കരമാണ്'' - ഇതാണ് ശ്ലോകത്തിെൻറ സാരാംശം.
സജീവ രാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയുടെ പ്രഥമ കർത്തവ്യം ജനങ്ങളുടെ നന്മക്കായി സർക്കാറിനെ നയിക്കുകയാണ്.
നിയമപ്രകാരമാണോ നടപടികൾ എന്ന് നോക്കാനുള്ള ചുമതല ഗവർണർ എന്ന നിലയിൽ തനിക്കുണ്ട്.
വ്യത്യസ്തമായ വിഷയങ്ങളുണ്ടാകാമെങ്കിലും രണ്ടുപേരുടെയും ലക്ഷ്യം ഭാരതത്തെ സേവിക്കലാണ്. ചില അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം പരസ്പരം ബഹുമാനിക്കുകയും ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതിരിക്കാമെന്നും ഗവർണർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

