Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരിഫ്ഖാൻ നാണംകെട്ട,...

ആരിഫ്ഖാൻ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവർണർ -കെ. സുധാകരൻ

text_fields
bookmark_border
ആരിഫ്ഖാൻ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവർണർ -കെ. സുധാകരൻ
cancel

കണ്ണൂർ: സർക്കാറിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണൂർ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവർണർ ആരിഫ് ഖാൻ നട്ടെല്ല് ഉണ്ടെങ്കിൽ താൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്ന്​ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. എന്നും ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണ് ഉള്ളത്. പിണറായി വിജയൻ ഭരിക്കുമ്പോൾ എല്ലാം ഭരണത്തിന്റെ തണലിൽ തോന്നിയതുപോലെ നടക്കുകയാണ്. ഇത്രയും നാണംകെട്ട ഒരു ഗവർണറെ മുമ്പ് കേരളം കണ്ടിട്ടില്ല. അധ്യാപകർക്ക് അധ്യാപനം നടത്താനുള്ള സാഹചര്യം പോലും സർവകലാശാലകളിൽ നിഷേധിക്കപ്പെടുന്നു.

മുമ്പ് കോളേജുകളിൽ ഉണ്ടായിരുന്ന സാഹചര്യവും സ്വാതന്ത്ര്യവും ഇന്ന് കോളേജുകളിൽ അധ്യാപനത്തിന് ഇല്ല . പി.എസ്.സി നിയമന മടക്കം പാർട്ടി തന്നെ നടത്തുന്ന സ്ഥിതിയാണ്. സ്വന്തം ഭാര്യക്കും സഹോദരനും സഹോദരിക്കും ആയി ഉദ്യോഗം ലഭിക്കാൻ എന്തും ചെയ്യുന്ന ഭരണാധികാരികൾക്ക് ലജ്ജ ഇല്ലാത്ത സ്ഥിതിയാണ്. വഴിവിട്ട മാർഗങ്ങളിലൂടെ സ്വന്തം ഭാര്യക്ക് ജോലി വാങ്ങി കൊടുക്കുന്നവർക്ക് നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു.

രാഷ്ട്രീയത്തിന്റെ വിലങ്ങുകൾ ഭേദിക്കാൻ അധ്യാപക സംഘടനകൾക്ക് കഴിയണമെന്നും ഇതിനായി കോൺഗ്രസ് പാർട്ടി ഒപ്പമുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranArif Mohammed Khan
News Summary - Arif muhammed Khan is a shameless, incompetent governor -K. Sudhakaran
Next Story