'ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ'; ഗവർണറെ പ്രശംസിച്ച് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ചെന്നിത്തല പറഞ്ഞു. ഗവർണറുടെ എല്ലാ പ്രവർത്തനങ്ങളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയാണ്. അദ്ദേഹത്തെ വർഷങ്ങളായി തനിക്ക് വ്യക്തിപരമായി അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗം കേരള ഗാന്ധി സ്മൃതിയുമായി സഹകരിച്ച് സംഘടിപ്പിച്ച ബാലതരംഗം പരിപാടിയിലാണ് ചെന്നിത്തലയുടെ പരാമർശം.
ഗവർണർ ആർ.എസ്.എസുകാരനാണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പറയുമ്പോഴാണ് ചെന്നിത്തല അദ്ദേഹത്തെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. വർഷങ്ങളായി തനിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. ഗവർണറും സർക്കാറും ഒത്തുകളിക്കുകയാണെന്ന് നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ പ്രതിപക്ഷം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

