Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാതിലുകൾ തുറന്നു തന്നെ; തനിക്ക് വ്യക്തിപരമായ താൽപര്യമില്ലെന്ന് ഗവർണർ
text_fieldsbookmark_border
തിരുവനന്തപുരം: ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നെന്നും പങ്കെടുക്കാത്തത് അവരുടെ തീരുമാനമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാതിലുകൾ എപ്പോഴും തുറന്നിട്ടിട്ടുണ്ട്. എല്ലാം നിയമമനുസരിച്ചായിരിക്കണം. തനിക്ക് വ്യക്തിപരമായ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലർമാർക്കുള്ള കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം അനുസരിച്ചാകും. നിയമസഭ പാസാക്കിയ ബിൽ കാണാതെ അഭിപ്രായം പറയാനാകില്ല. ബിൽ ആദ്യം പരിശോധിക്കട്ടെ. ബിൽ തനിക്കെതിരെയാണോ എന്നതല്ല വിഷയം. നിയമത്തിന് എതിരാകരുത്. നിയമപരമായതിനോട് യോജിക്കുന്നെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

