Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടനയും നിയമവും...

ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കും; സർക്കാറുമായി വ്യക്തിപരമായ തർക്കങ്ങളില്ല -ഗവർണർ

text_fields
bookmark_border
ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കും; സർക്കാറുമായി വ്യക്തിപരമായ തർക്കങ്ങളില്ല -ഗവർണർ
cancel

തിരുവനന്തപുരം: താൻ നിശബ്​ദനായ കാഴ്​ചക്കാരനായിരിക്കില്ലെന്നും ഭരണഘടനയും നിയമവ്യവസ്​ഥകളും പാലിക്കപ്പെടുന് നുണ്ടെന്ന്​ ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. സംസ്​ഥാന സർക്കാറുമായി വ്യക്തിപരമായ തർക്കങ്ങളില്ല. താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ്​ പ്രധാനം. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ്​ താൻ ചെയ്യുന്നതെന്നും ഗവർണർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ത​​​െൻറ അനുമതിയില്ലാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ്​ ഗവർണർ വീണ്ടും ശക്തമായി പ്രതികരിച്ചത്​.

ഇത്തരം വിഷയങ്ങളിൽ ഉത്തരവ്​ പുറപ്പെടുവിക്കുംമുമ്പ്​ മുഖ്യമന്ത്രി ഗവർണർക്ക്​ സമർപ്പിക്കണമെന്ന്​ ചട്ടങ്ങൾ ഉദ്ധരിച്ച്​ ഗവർണർ ആവർത്തിച്ചു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത്​ നിയമവിരുദ്ധമാണ്​.

റൂൾസ്​ ഒാഫ്​ ബിസിനസി​​​െൻറ ലംഘനമാണ്​. ഇക്കാര്യത്തിൽ ഗവർണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച്​ മുന്നോട്ടുപോകാൻ അനുമതി നൽകുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ വ്യക്തമാക്ക​െട്ട. ഭരണഘടനയും രാജ്യത്തെ നിമമങ്ങളും ഉറപ്പുവരുത്തലാണ്​ ത​​​െൻറ ദൗത്യം. അത്​ ഉറപ്പായും ചെയ്യും. നടപടികൾ നിയമത്തിനും ഭരണഘടനക്കുമനുസൃതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governor vs kerala govt
News Summary - Arif Khan Again Slams Government-Kerala News
Next Story