Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതർക്കത്തിനിടെ തലക്ക്​...

തർക്കത്തിനിടെ തലക്ക്​ അടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു; അക്രമി അറസ്റ്റിൽ

text_fields
bookmark_border
Murder, crime
cancel

മുളന്തുരുത്തി: കാറിന്​ സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ആമ്പല്ലൂർ പള്ളിത്താഴത്ത് ടയർ പഞ്ചർ വർക്ക്ഷോപ് നടത്തുന്ന കാഞ്ഞിരമറ്റം പഴയ പഞ്ചായത്തിനടുത്ത്​ താമസിക്കുന്ന കുന്നലക്കാട്ട് സുരേഷാണ്​ (55) മരിച്ചത്. ജനുവരി 14നായിരുന്നു സംഭവം.

കാറിന്​ സൈഡ് കൊടുത്തില്ല എന്ന തർക്കമാണ് അടിയിൽ കലാശിച്ചത്. സ്കൂട്ടർ യാത്രികനായ സുരേഷിനെ പിന്തുടർന്ന് കാറിലെത്തിയ ആൾ കമ്പിവടി എടുത്ത് തലക്ക്​ അടിക്കുകയായിരുന്നു. സർവേക്ക് ഉപയോഗിക്കുന്ന സ്റ്റിക്കർ (കമ്പി) ഉപയോഗിച്ചാണ് സുരേഷിനെ പ്രതി അടിച്ചതെന്നാണ് പൊലീസ് പിന്നീട്​ അറിയിച്ചത്.

തലക്ക് മാരകമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോധം വീണ്ടുകിട്ടിയില്ല. ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ഉച്ചക്ക് 12 ന്​ മരിച്ചത്.

സംഭവത്തിലെ പ്രതി മലപ്പുറം ഉഗ്രപുരം അരീക്കോട് സ്വദേശി മുഹമ്മദ് അലിയെ കോടതി റിമാൻഡ് ചെയ്തു. മുഹമ്മദലിയുടെ കാഞ്ഞിരമറ്റത്തെ ഭാര്യവീട്ടിലേക്ക് വരും വഴിയാണ് പ്രശ്നങ്ങൾ ഉണ്ടായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേഷിന്‍റെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ഭാര്യ: രാജേശ്വരി. മക്കൾ: സുജിത്, സുചിത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsattack
News Summary - Argument during vehicle parking; The victim died and the assailant was arrested
Next Story