Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ യാത്രക്കിടെ തർക്കം; വനിത ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
ട്രെയിൻ യാത്രക്കിടെ തർക്കം; വനിത ഡോക്ടർ അറസ്റ്റിൽ
cancel

തിരുവല്ല: ട്രെയിൻ യാത്രക്കിടെ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി സഹയാത്രികയോട് ചൂടായ വനിത ഡോക്ടർ, വിവരമറിഞ്ഞെത്തിയ പൊലീസുകാരന്‍റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്. ബെറ്റിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് കോട്ടയം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിൽ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കമ്പാർട്ട്മെന്റിൽ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രികരിൽ ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരിക്കു നേരെ കൈയേറ്റശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തിൽ ഇടപെട്ടു. തുടർന്നാണ് റെയിൽവേ പൊലീസ് എത്തിയത്.

രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഡോക്ടർ ബെറ്റിയെ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭർത്താവിന്‍റെയും സഹോദരന്‍റെയും ജാമ്യത്തിൽ വിട്ടയച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argument during train journey; The woman doctor was arrested
Next Story