Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജൻറീനയുടെ തോൽവിയിൽ...

അർജൻറീനയുടെ തോൽവിയിൽ മനംനൊന്ത്​ ആറ്റിൽ ചാടിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
അർജൻറീനയുടെ തോൽവിയിൽ മനംനൊന്ത്​ ആറ്റിൽ ചാടിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി
cancel

കോട്ടയം: ലോകകപ്പ്​ ഫുട്​ബാൾ മത്സരത്തിൽ അർജൻറീനയുടെ തോൽവിയിൽ മനംനൊന്ത് ആറ്റിൽ ചാടിയ യുവാവ​ി​​​െൻറ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി​​​െൻറ (30) മൃതദേഹമാണ്​ കണ്ടെത്തിയത്​. ഞായറാഴ്​ച രാവിലെ എട്ടിന്​ ഇല്ലിക്കൽപാലത്തിനോട്​ ചേർന്നാണ്​ മൃതദേഹം കരക്കടിഞ്ഞത്​. വെള്ളിയാഴ്​ച പുല​ർച്ച ക്രൊയേഷ്യ-അർജൻറീന മത്സരത്തിൽ അർജൻറീനയുടെ തോൽവിയോടെ വീട്ടിൽനിന്ന്​ ഇയാളെ കാണാതാകുകയായിരുന്നു. തുടർന്ന്​ ആറ്റിൽ ചാടി​െയന്ന നിഗമനത്തിൽ അഗ്നി​രക്ഷ സേനയും പൊലീസും മീനച്ചിലാറ്റിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. മാലയിൽനിന്നാണ്​ ഡിനുവി​​​െൻറ മൃതദേഹമാണെന്ന്​ ബന്ധുക്കൾ തിരിച്ചറിഞ്ഞത്​. ഫുട്​​ബാൾ പ്രേമികളടക്കമുള്ളവരുടെ സാന്നിധ്യത്തിൽ മൃതദേഹം ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ സംസ്​കരിച്ചു. 

രണ്ടുദിവസം മുമ്പ്​ ഡിനുവിനെ കാണാതായപ്പോൾ വീട്ടിൽ പരിശോധനക്കെത്തിയ പൊലീസ്​ നായ്​ ആറുമാനൂർ കടവിലേക്ക് രണ്ടുവട്ടം മണം പിടിച്ച് ഓടിയതോടെയാണ്​ ആറ്റിൽ ചാടിയെന്ന നിഗമനത്തിൽ എത്തിയത്​. വെള്ളിയാഴ്​ച പുലർച്ച വീട്ടിൽ ഒറ്റക്കിരുന്ന്​ കളികണ്ട ഡിനുവി​​​െൻറ ആത്​മഹത്യക്കുറിപ്പ്​ മുറിയിൽനിന്നും ഫോൺ അറുമാനൂർകടവിൽനിന്നും കണ്ടെത്തിയിരുന്നു. പഴ്സും എ.ടി.എം കാർഡും ഉൾ‌പ്പെടെയുള്ളവ വീട്ടിൽ ഉപേക്ഷിച്ചാണ്​ പോയത്. കടുത്ത മെസി ആരാധകൻ കൂടിയായ ഡിനുവി​​​െൻറ പുസ്തകങ്ങളിലെല്ലാം അർജൻറീനയെക്കുറിച്ചും മെസിയെക്കുറിച്ചും കുറിപ്പുകളായിരുന്നു.

അർജൻറീന തോറ്റതി​​​െൻറ മനോഃദുഖമാണ്​ സംഭവത്തിനു​ പിന്നിലെന്നും മറ്റുകാരണങ്ങളില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അർജൻറീന തോറ്റാൽ പിന്നെ പുറത്തിറങ്ങി നടക്കാനാകില്ലെന്ന്​ ഡീനു പറഞ്ഞിരുന്നതായി പിതാവ്​ അലക്​സാണ്ടർ പറഞ്ഞു. മെസിയുടെ ചിത്രമുള്ള മൊബൈൽഫോണി​​​െൻറ കവറും ​േജഴ്​​സിയും മുറിയിലുണ്ടായിരുന്നു. ബി.എസ്​സി ബിരുദധാരിയായ ഡിനു എൽ.ഡി.സി റാങ്ക്​ ലിസ്​റ്റിലുണ്ട്​. കോട്ടയത്ത്​ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്​തുവരുകയായിരുന്നു. ഖത്തറിൽ ജോലി​യുള്ള ഏക​സഹോദരി ദിവ്യയും നാട്ടിലെത്തിയിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newsArgentia fan
News Summary - Argentina Loss in suicide-Kerala news
Next Story