Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്​...

കോട്ടയത്ത്​ ഉപതെരഞ്ഞെടുപ്പ്​ നേരിടാൻ മാണിയും യു.ഡി.എഫും തയാറു​ണ്ടോ -കോടിയേരി

text_fields
bookmark_border
കോട്ടയത്ത്​ ഉപതെരഞ്ഞെടുപ്പ്​ നേരിടാൻ മാണിയും യു.ഡി.എഫും തയാറു​ണ്ടോ -കോടിയേരി
cancel

കോട്ടയം: കോട്ടയം​ ലോക്​സഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ്​ ​നേരിടാൻ കെ.എം. മാണിയും യു.ഡി.എഫും തയാറുണ്ടോയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​ൻ. ബാർ കോഴക്കേസിൽ കോണ്‍ഗ്രസ് പിന്നില്‍നിന്ന്​ കുത്തിയെന്ന് പറഞ്ഞാണ് മാണി യു.ഡി.എഫ്​ വിട്ടത്​. അതി​​​െൻറ  വേദന മറന്നാണോ അദ്ദേഹം യു.ഡി.എഫിലേക്ക്​ മടങ്ങിയത്​. ഒന്നരക്കൊല്ലത്തോളം പുറത്തുനിന്നപ്പോൾ സ്​നേഹം തിരിച്ചുകിട്ടിയെന്നാണ്​ ഇപ്പോൾ പറയുന്നത്​. ആ സ്​നേഹം എന്താണെന്ന്​ മാണി വ്യക്തമാക്കണം. 

അടുത്ത തെരഞ്ഞെടുപ്പില്‍ ഇവിടം സുരക്ഷിതമല്ലെന്ന്​ തിരിച്ചറിഞ്ഞാണ്​ ജോസ്​ കെ. മാണി രാജ്യസഭയിലേക്ക്​ ചേക്കേറുന്നത്​. കോട്ടയം മണ്ഡലത്തില്‍ ഇനി ഒരു വര്‍ഷം എം.പിയില്ലാത്ത സ്ഥിതിയാണ്. ഇതോടെ, ഏഴുകോടിയുടെ ആസ്തി വികസന ഫണ്ട് മണ്ഡലത്തിന് നഷ്​ടമാകും. സിനിമയിലേതുപോലെ ‘ഡബിൾ​ റോൾ’ അഭിനയിക്കുന്ന ജോസ്​ കെ. മാണി വോട്ട്​ ചെയ്​ത ജനങ്ങളെ വെല്ലുവിളിക്കുകയാണ്. രാജ്യസഭയിലേക്കു പോയാൽ ആറുകൊല്ലത്തേക്ക്​ പേടിക്കേണ്ട. നാട്ടുകാരോട്​ വോട്ടും ചോദിക്കേണ്ട.

മാണി യു.ഡി.എഫിൽ തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ കൂട്ടയടിയാണ്. രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്​ ചക്കളത്തിപ്പോരാട്ടമാണ്​. രാഷ്​ട്രീയപ്രശ്‌നമല്ല, സ്ഥാനമാനങ്ങള്‍ക്ക്​ വേണ്ടിയുള്ള കലഹമാണ്​. ഈ തമ്മിലടി കണ്ട് കേരളം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിലയിരുത്ത​െട്ട. ചെങ്ങന്നൂർ തോൽവിയോടെ യു.ഡി.എഫി​​​െൻറ നേതൃത്വം ലീഗിനാണ്​. അവര്‍ പറഞ്ഞവര്‍ക്കാണ് രാജ്യസഭ സീറ്റ് കൊടുത്തത്. കോണ്‍ഗ്രസുകാര്‍ക്ക് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ പാണക്കാട് പോയി തപസ്സിരിക്കേണ്ട ഗതികേടാണ്. 

കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന് മനസ്സിലാക്കിയതിനാലാണ്​ കോണ്‍ഗ്രസുകാര്‍ മലപ്പുറം ഡി.സി.സി ഓഫിസില്‍ ലീഗി​​​െൻറ പതാക ഉയർത്തിയത്​. പ്രതിപക്ഷ ഉപനേതൃസ്ഥാനം കോണ്‍ഗ്രസില്‍നിന്ന്​ വാങ്ങിയെടുത്തപ്പോള്‍ തന്നെ മുസ്​ലിംലീഗ്​ ആധിപത്യം ഉയർത്തിയിരുന്നു. ഇപ്പോൾ പ്രതിഷേധമുയർത്തുന്ന യുവ എം.എൽ.എമാർ അന്ന്​ എവിടെയായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണം. അങ്ങനെ രണ്ടാമതൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസുകാര്‍ നിര്‍ത്തിയാല്‍ മറ്റു കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeriUDFjose k manikerala newsRajya Sabha seatby electionmalayalam news
News Summary - Are You ready to face By Election in Kottayam -Kodiyery - Kerala News
Next Story