കോഴിക്കോട് മികച്ച ജില്ല പഞ്ചായത്ത്, കോർപറേഷനുകളിൽ തിരുവനന്തപുരം
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്തുകളിൽ കോഴിക്കോടിനാണ് പുരസ്കാരം. തിരുവനന്തപുരമാണ് മികച്ച മുനിസിപ്പൽ കോർപഷേൻ. എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര ഗ്രാമപഞ്ചായത്ത് എന്നിവ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വിഭാഗങ്ങളിൽ പുരസ്കാരം നേടി. 10 ലക്ഷം രൂപ വീതമാണ് ഉപഹാരം.
ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍, കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം.
ജില്ല പഞ്ചായത്തിൽ പാലക്കാടും കോര്‍പറേഷനിൽ കൊല്ലവും മുനിസിപ്പാലിറ്റികളിൽ കൊല്ലം കരുനാഗപ്പള്ളിയും ബ്ലോക്ക് പഞ്ചായത്തിൽ ഇടുക്കി നെടുങ്കണ്ടവും ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരം പോത്തന്‍കോടും രണ്ടാംസ്ഥാനം നേടി.
മൂന്നാം സ്ഥാനം: ജില്ലാ പഞ്ചായത്ത്: കോട്ടയം, മുനിസിപ്പാലിറ്റി: വൈക്കം, കോട്ടയം, ബ്ലോക്ക് പഞ്ചായത്ത്: ശാസ്താംകോട്ട, കൊല്ലം, ഗ്രാമ പഞ്ചായത്ത്: കിനാന്നൂര്‍ കരിന്തളം, കാസർകോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

