തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച് ബിഷപ് ഡോ. എം. സൂസപാക്യം സ്ഥാനമൊഴിയുന്നു. അടുത്ത മാസം 11ന് 75 വയസ്സ് പൂർത്തിയാകുന്ന സാഹചര്യത്തിൽ അദ്ദേഹം ആ സ്ഥാനത്തുനിന്ന് വിരമിക്കേണ്ടിവരും. അതിന് മുന്നോടിയായി സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനമെടുക്കുന്ന ചുമതല താൽക്കാലികമായി സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന് കൈമാറി. അതിരൂപതയിലെ വൈദികർക്കയച്ച കത്തിൽ ആർച് ബിഷപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 10 മുതൽ താൻ അതിരൂപത മന്ദിരത്തിൽനിന്ന് അതിരൂപത സെമിനാരിയിലേക്ക് താമസം മാറ്റുകയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. കോവിഡ് മുക്തനായി വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ആർച് ബിഷപ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് അതിരൂപത അധികൃതരും വിശദീകരിക്കുന്നത്.