മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസിനെ അനുസ്മരിച്ചു
text_fieldsതിരുവനന്തപുരം : മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്തയുടെ 29-ആം ഓർമ്മയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും വട്ടപ്പാറ ശാലോം സ്പെഷ്യൽ സ്കൂളിൽ നടന്നു.
പരിപാടി മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ ഫാ. തോമസ് കൈയാലക്കൽ, മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. വർഗീസ് കിഴക്കേക്കര, പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, സജയ്‌ലാൽ, സുധീഷ്, അർജുൻ പി. ജോർജ്, നിതിൻ രാജ് എന്നിവർ സംസാരിച്ചു. നൂറിലധികം കുട്ടികളെ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

