Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെലികോപ്​ടറിലേറി...

ഹെലികോപ്​ടറിലേറി അരവിന്ദിന്‍റെ ഹൃദയമെത്തി; സൂര്യനാരാ‍യണന് ജീവിതമേകാൻ

text_fields
bookmark_border
helicopter heart
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഹെ​ലി​കോ​പ്​​ട​റി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി അ​ര​വി​ന്ദി​െൻറ ഹൃ​ദ​യം ലി​സി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

കൊ​ച്ചി: സൂ​ര്യ​നാ​രാ​യ​ണ​ന് പു​തു​ജീ​വി​ത​മേ​കാ​ൻ നാ​ട് മി​നി​റ്റു​ക​ളെ​ണ്ണി കാ​ത്തി​രി​ക്കെ, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ആ​കാ​ശ​പാ​ത​യി​ൽ അ​ര​വി​ന്ദിെൻറ ഹൃ​ദ​യ​മെ​ത്തി.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ. തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി അ​ര​വി​ന്ദി​െൻറ (25) ഹൃ​ദ​യ​മാ​ണ് കോ​പ്​​ട​റി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ സൂ​ര്യ​നാ​രാ​യ​ണ​നാ​ണ് (18) ഹൃ​ദ​യം വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.

ഹൃ​ദ​യം ക്ര​മാ​തീ​ത​മാ​യി വി​ക​സി​ക്കു​ന്ന ഡൈ​ലേ​റ്റ​ഡ് കാ​ർ​ഡി​യോ മ​യോ​പ്പ​തി എ​ന്ന അ​സു​ഖ​മാ​യി​രു​ന്നു സൂ​ര്യ​നാ​രാ​യ​ണ​ന്‌. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഹൃ​ദ​യം ല​ഭ്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ൽ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

രാ​വി​ലെ 10ഓ​ടെ നാ​ലം​ഗ മെ​ഡി​ക്ക​ൽ സം​ഘം ലി​സി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കിം​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു. മൂ​ന്ന് മ​ണി​യോ​ടെ ആ​രം​ഭി​ച്ച ഹൃ​ദ​യം വേ​ർ​പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മെ​ഡി​ക്ക​ൽ സം​ഘം 5.30ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ചു.

6.15ന് ​ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങി​യ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് അ​സി. ക​മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ഗ്രീ​ൻ കോ​റി​ഡോ​ർ ഒ​രു​ക്കി. നാ​ലു​മി​നി​റ്റി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യം എ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു.

ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തിെൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ശ​സ്ത്ര​ക്രി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart transplantationair ambulancekochi
Next Story