കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ഇന്ന് കൊച്ചിയിലെത്തും. രാത്രി 7.10ന് കൊച്ചിയിലെത്തുന്ന അദ്ദേഹം നാളെ കൊച്ചിയിൽ എ.എ.പി യോഗത്തിൽ പങ്കെടുക്കും.
വൈകിട്ട് നാലിന് കിഴക്കമ്പലത്ത് ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കും. അഞ്ചിന് കിറ്റെക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്റി 20 ജനസംഗമത്തിൽ പ്ര സംഗിക്കും. രാത്രി ഒമ്പതോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.